ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടി പൊരുതി ജയിച്ച് ഇന്ത്യ.

  • Post category:news
  • Reading time:1 min read
You are currently viewing ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടി പൊരുതി ജയിച്ച് ഇന്ത്യ.

ധര്‍മശാല: ധര്‍മശാലയില്‍ നടന്ന അവസാന ടെസ്റ്റ് മാച്ചില്‍ ഇന്ത്യക്ക് നിര്‍ണായക ജയം. എട്ട് വിക്കറ്റിനാണ് ഇന്ത്യ വിജയം കൈവരിച്ചത്. ഓസ്‌ട്രേലിയക്കെതിരായ നാല് ടെസ്റ്റുകളുള്ള പരമ്പരയിലെ അവസാനത്തെ മത്സരത്തിലാണ് എട്ട് വിക്കറ്റിന് വിജയിച്ച് ഇന്ത്യ ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി സ്വന്തമാക്കിയത്.  ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റിന്റെ നാലാം ദിനം ജയിക്കാന്‍ 106 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 23.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്.

ലോകേഷ് രാഹുല്‍ 52ഉം ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ 38ഉം റണ്‍സെടുത്ത് ഔട്ടാകാതെ നിന്നു. മുരളി വിജയ്(8), ചേതേശ്വര്‍ പൂജാര(0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. വിജയിനെ കമ്മിന്‍സ് പുറത്താക്കിയപ്പോള്‍ പൂജാര റണ്ണൗട്ടാവുകയായിരുന്നു. 2015ല്‍ ശ്രീലങ്ക (20), ദക്ഷിണാഫ്രിക്ക (30), 2016ല്‍ വെസ്റ്റിന്‍ഡീസ് (20) ന്യൂസീലന്‍ഡ് (30), 2017ല്‍ ഇംഗ്ലണ്ട് (40), ബംഗ്ലാദേശ് (10) എന്നിങ്ങനെ തുടര്‍ച്ചയായ ഏഴ് പരമ്പരകളാണ് ഇതോടെ ഇന്ത്യക്ക് സ്വന്തമാക്കാനായത്.

0Shares