ജെയ്പൂര്‍: അല്‍ ഖാഇദ എന്ന തീവ്രവാദ സംഘടനയുടെ നേതാവായ ഉസാമത്ത് ബിന്‍ മുഹമ്മദ് ബിന്‍ ലാദന്റെ പേരില്‍ വ്യാജ ആധാര്‍ കാര്‍ഡ് എടുക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ബില്‍വാര ജില്ലയിലെ മണ്ഡല് മേഖലയിലെ ഒരു യു.ഐ.ഡി.എ.ഐ ഓപ്പറേറ്ററാണ് ബിന്‍ ലാദന്റെ പേരില്‍ ആധാര്‍ കാര്‍ഡ് എടുക്കാന്‍ ശ്രമിച്ചത്
മണ്ഡലില്‍ ആധാര്‍ രജിസ്ട്രേഷന് സെന്റര്‍ നടത്തുന്ന സദ്ദാം മന്‍സുരി എന്നയാളാണ് തട്ടിപ്പ് നടത്തിയത്. ബിന്ലാദന്, അബോട്ടാബാദ്, ബില്‍വാര ജില്ല എന്ന വിലാസത്തിലാണ് ഇയാള്‍ ആധാര്‍ എടുക്കാന്‍ അപേക്ഷിച്ചത്.

ആധാര്‍ വെബ്സൈറ്റില്‍ ഉസാമാത്ത് ബിന്‍ ലാദന്റെ ചിത്രവും ഇയാള്‍ അപ്ലോഡ് ചെയ്തിരുന്നു. എന്നാല്‍ വിരലടയാളമോ മറ്റ് തിരിച്ചറിയല്‍ അടയാളങ്ങളോ നല്‍കിയിരുന്നില്ല. എന്റോള്‍മെന്റ് ആപ്ലിക്കേഷനിലെ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തത് ശ്രദ്ധയില്‍പ്പെട്ട ഡല്‍ഹിയിലെ ആധാര്‍ കേന്ദ്രം രാജസ്ഥാന് ഐ.ടി വകുപ്പിനെയും പോലീസിനെയം വിവരം അറിയിക്കുകയായിരുന്നു.