ബിക്കിനി എയര്‍ലൈന്‍ ഇന്ത്യയിലേക്ക് ; ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുമാരുമായി വിയറ്റ്‌നാമിലെ ഏറ്റവും വലിയ കോടീശ്വരിയുടെ വിമാനകമ്പനി ഇന്ത്യയിലേക്ക് സർവീസ് ആരംഭിക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ബിക്കിനി എയര്‍ലൈന്‍ ഇന്ത്യയിലേക്ക് ; ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുമാരുമായി വിയറ്റ്‌നാമിലെ ഏറ്റവും വലിയ കോടീശ്വരിയുടെ വിമാനകമ്പനി ഇന്ത്യയിലേക്ക് സർവീസ് ആരംഭിക്കുന്നു

ഹോചിമിന്‍: ബിക്കിനി എയര്‍ലൈന്‍ എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച വിയറ്റ്‌ജെറ്റ് വിമാന ഇന്ത്യയിലേക്ക് സര്‍വീസിനൊരുങ്ങുന്നു. വിയറ്റ്‌നാമിലെ ഏറ്റവും വലിയ കോടീശ്വരിയായ ങൂയെന്‍ തീ ഫോങ് താവോയുടെ ഉടമസ്ഥതയിലുള്ളതാണ് വിയെറ്റ് ജെറ്റ് എയര്‍ലൈന്‍. ബിക്കിനിയിട്ട ഫ്‌ളൈറ്റ് അറ്റന്‍ഡര്‍മാരേയും പൈലറ്റുമാരേയും ഗ്രൗണ്ട് സ്റ്റാഫുകളെയും മോഡലുകളാക്കിയാണ് യാത്രക്കാര്‍ക്കായ് വിയറ്റ്‌ജെറ്റ് വാര്‍ഷിക കലണ്ടര്‍ ഇറക്കുന്നത്.

എയര്‍ലൈന്‍സിന്‍റെ ഉദ്ഘാടന പറക്കലില്‍ തന്നെ ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുമാരായിരുന്നു സേവനത്തിനുണ്ടായിരുന്നത്.ഡല്‍ഹി ഹോചിമിന്‍ സര്‍വ്വീസ് ഉടന്‍ തുടങ്ങുമെന്നാണ് വിയെറ്റ്‌ജെറ്റ് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചത്.

2011 ല്‍ ആരംഭം കുറിച്ച എയര്‍ലൈന്‍സിന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ വളര്‍ച്ചയാണ് ഉണ്ടായത്.വിമാന സര്‍വ്വീസിന്റെ പ്രചാരണത്തിനായി ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുമാരുടെ ഫോട്ടോ ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു.

0Shares