ബി.ജെ.പിയ്ക്ക് ഒരൊറ്റ മുസ്ലിം എം.പിമാർ പോലുമില്ല; മുസ്ലീങ്ങൾക്ക് പാർലമെന്റിൽ സംവരണ സീറ്റുകൾ വേണം: മീന കന്ദസാമി

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പിയ്ക്ക് ഒരൊറ്റ മുസ്ലിം എം.പിമാർ പോലുമില്ല; മുസ്ലീങ്ങൾക്ക് പാർലമെന്റിൽ സംവരണ സീറ്റുകൾ വേണം: മീന കന്ദസാമി

രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരത്തിൽ വന്ന ബി.ജെ.പിയ്ക്ക് ഒരൊറ്റ മുസ്ലിം എം.പിമാർ പോലുമില്ലാത്തത് ചൂണ്ടിക്കാട്ടി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി രംഗത്ത്. ബി.ജെ.പി ഇന്ത്യയെ ഹിന്ദു രാജ്യമാക്കാനുള്ള പദ്ധതികൾ തയ്യാറാക്കുന്നതിന്‍റെ സൂചകമാണിതെന്നും മീന ട്വിറ്ററിൽ കുറിച്ച്.
ദലിത്, ആദിവാസി സമൂഹങ്ങൾക്ക് ഇന്ത്യൻ ഭരണഘടന പ്രദാനം ചെയ്തപോലെ രാഷ്ട്രീയ പ്രാതിനിധ്യം അഥവാ ഇന്ത്യൻ പാര്ലമെന്റിലേക്കുള്ള സംവരണ സീറ്റുകൾ ഇന്ത്യയിലെ മുസ്‌ലിംകൾക്കും അനിവാര്യമായി തീർന്നിരിക്കുന്നുവെന്നാണ് മീന അഭിപ്രായപ്പെടുന്നത്.

” 303 ബി.ജെ.പി എം.പിമാർ. ഒരാൾ പോലും മുസ്‌ലിംകളിൽ നിന്നില്ല. ഇത് കൃത്യമായും ഒരു പാർട്ടി എങ്ങനെയാണു ഹിന്ദുക്കളുടെ പാർട്ടിയായി അതിനെതന്നെ കാണുന്നതെന്നും ആ പാർട്ടി എങ്ങനെയാണ് ഇന്ത്യയെ ഒരു ഹിന്ദുരാജ്യമാക്കാനുള്ള പദ്ധതികൾ തയ്യാറാക്കുന്നത് എന്നിനുമുള്ള കൃത്യമായ സൂചകമാണ്. ദലിത്, ആദിവാസി സമുദായങ്ങൾക്ക് ഭരണഘടന പ്രകാരമുള്ള രാഷ്ട്രീയ പ്രതിനിധ്യമുള്ളതുപോലെ മുസ്‌ലിം പ്രാതിനിധ്യത്തിനും ഈ രാജ്യത്ത് ഒരു നിയമം വരേണ്ടിയിരിക്കുന്നു”

ബി.ജെ.പി അധികാരത്തിലുണ്ടായിരുന്ന കഴിഞ്ഞ ലോക്സഭയായിരുന്നു ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും കുറവ് മുസ്ലിം പ്രാതിനിധ്യം ഉള്ള സഭ. കേവലം 23 മുസ്ലിം എം.പിമാർ മാത്രമാണ് സഭയിലുണ്ടായിരുന്നത്. കഴിഞ്ഞ തവണത്തേത്‌ പോലെ തന്നെ ഇത്തവണയും മുഖ്യ പാർട്ടിയായ ബി.ജെ.പിയിൽ നിന്ന് ഒരൊറ്റ മുസ്ലിം ജനപ്രതിനിധിയും ലോക്സഭാ കണ്ടില്ല. കഴിഞ്ഞ തവണത്തേക്കാൾ 4 മുസ്ലിം എം.പിമാർ ഇത്തവണ ലോക്സഭയിൽ കൊടാഹലായുണ്ട്. ആകെ 27 മുസ്ലിം എം.പിമാർ.

0Shares