കണ്ണൂര്‍: പുതുവത്സരത്തില്‍ എട്ടിന്റെ പണി നല്കി ബി.എസ്.എന്‍.എല്‍. പുതുവര്‍ഷത്തില്‍ രണ്ടു ദിവസമാണ് ബി.എസ്.എന്‍.എല്‍ ബ്ലാക്ക് ഔട്ട് ഡേ പ്രഖ്യാപിച്ചത്. ഡിസംബര്‍ 31, ജനുവരി 1 എന്നീ തിയതികളിലാണ് ബി.എസ്.എന്‍.എല്‍ സൗജന്യ കോള്‍ ഓഫറുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വരിക്കാര്‍ ഉപയോഗിക്കുന്നതുമായ സൗജന്യ കോള്‍ ഓഫറുകള്‍ക്ക് തുടര്‍ച്ചയായി രണ്ടു ദിവസം വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത് വരിക്കാര്‍ക്ക് വന്‍ തിരിച്ചടിയായി മാറും. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് വോയ്സ് കോളുകള്‍, എസ്.എം.എസ് എന്നിവയിലെ ഇളവുകള്‍ ഉണ്ടവില്ല. 149, 159 തുടങ്ങിയ ചെറിയ തുകയുടെ എസ്.ടി.വി ഓഫറുകളിലും ലഭിക്കുന്ന സൗജന്യ കോളുകള്‍ രണ്ടു ദിവസം പ്രവര്‍ത്തിക്കില്ല.
എന്നാല്‍ ബി.എസ്.എന്‍.എല്‍ ജനപ്രിയ പ്ലാന്‍ വൗച്ചറുകളായ 446,186, കോംബോ പ്ലാനുകളായ 15, 77, 177, 74 എന്നിവക്ക് നിയന്ത്രണം ഏര്‍പെടുത്തിയിട്ടില്ലെന്നും ബി.എസ്.എന്‍.എല്‍ പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് തടസം ഉണ്ടായിരിക്കില്ല. പുതുവത്സരം പ്രമാണിച്ച് ഐഡിയ പോലുള്ള സ്വകാര്യ മൊബൈല്‍ കമ്പനികള്‍ 199 രൂപയ്ക്ക് 28 ജി.ബി ഇന്റര്‍നെറ്റും സൗജന്യ കോളും കസ്റ്റമര്‍ക്ക് നല്കുമ്പോള് പൊതു മേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ ഇത്തരത്തില്‍ ഓഫറുകള്‍ നിര്‍ത്തലാക്കുന്നത് സ്വകാര്യ മൊബൈല്‍ കമ്പനികള്‍ക്ക് വേണ്ടിയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. തിരക്കുമൂലം സംഭവിക്കുന്ന നെറ്റവര്‍ക്ക് തകരാറ് ഒഴിവാക്കാനാണ് നിയന്ത്രണമേര്പെടുത്തിയതെന്നാണ് അധികൃതരുടെ മറുപടി.
ബി.എസ്.എന്‍.എല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് പുതുവര്‍ഷ ദിനം ബ്ലാക്ക്ഡേയാകും; ഞായറാഴ്ചയും തിങ്കളാഴ്ചയും ഫോണുപയോഗിച്ചാല്‍ പണം പോകും