ബാ​ങ്കോ ധ​ന​കാ​ര്യ സ്ഥാ​പ​ന​മോ ത​ക​ർ​ച്ച​യി​ലാ​യാ​ൽ നി​ക്ഷേ​പ​ക​രു​ടെ നി​ക്ഷേ​പ​ത്തു​ക പിടിച്ചെടുക്കും; എതിര്‍പ്പ് മൂലം ഒരിക്കല്‍ പിന്‍വലിച്ച വി​വാ​ദ ബില്ലുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing ബാ​ങ്കോ ധ​ന​കാ​ര്യ സ്ഥാ​പ​ന​മോ ത​ക​ർ​ച്ച​യി​ലാ​യാ​ൽ  നി​ക്ഷേ​പ​ക​രു​ടെ നി​ക്ഷേ​പ​ത്തു​ക പിടിച്ചെടുക്കും; എതിര്‍പ്പ് മൂലം ഒരിക്കല്‍ പിന്‍വലിച്ച വി​വാ​ദ ബില്ലുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍

വ്യാ​പ​ക​മാ​യ എ​തി​ർ​പ്പി​നെ​ത്തു​ട​ർന്ന് ഒരിക്കല്‍ കേന്ദ്രസര്‍ക്കാര്‍ പി​ൻ​വ​ലി​ച്ച എഫ്.ആര്‍.ഡി.ഐ (ഫി​നാ​ൻ​ഷ്യ​ൽ റെ​സ​ലൂ​ഷ​ൻ ആ​ൻ​ഡ് ഡെ​പ്പോ​സി​റ്റ് ഇ​ൻ​ഷ്വ​റ​ൻ​സ്) ബി​ൽ വീ​ണ്ടും കൊ​ണ്ടു​വ​രാ​ൻ നീ​ക്കം. മും​ബൈ​യി​ലെ പി.​എം.​സി ബാ​ങ്ക് ത​ക​ർ​ച്ച​യി​ലാ​യ പ​ശ്ചാ​ത്ത​ലം മ​റ​യാ​ക്കി​യാ​ണ് ഇ​പ്പോ​ഴ​ത്തെ നീ​ക്കം. ബാ​ങ്കു​ക​ൾ ത​ക​ർ​ന്നാ​ൽ നി​ക്ഷേ​പ​ക​രു​ടെ പ​ണ​ത്തി​നു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​പ്പോ​ൾ ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് വ​രെ​യാ​ണ്.

ഏതാണ്ട് കാ​ൽ നൂ​റ്റാ​ണ്ട് മുന്‍പ് വ​ച്ച ഈ ​പ​രി​ധി കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്ക​ണമെന്ന് പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ഈ​യി​ടെ ആ​വ​ശ്യ​മു​യ​ർ​ന്നു. ഇതുകൂടി മു​ൻ​നി​ർ​ത്തി​യാണ് ധ​ന​മ​ന്ത്രാ​ല​യം വി​വാ​ദ​ബി​ൽ പൊ​ടി​ത​ട്ടി​യെ​ടു​ക്കു​ന്ന​ത്. ബാ​ങ്കോ ധ​ന​കാ​ര്യ സ്ഥാ​പ​ന​മോ ത​ക​ർ​ച്ച​യി​ലാ​യാ​ൽ അ​തി​ലെ നി​ക്ഷേ​പ​ക​രു​ടെ നി​ക്ഷേ​പ​ത്തു​ക ബെ​യി​ൽ ഇ​ൻ എ​ന്ന പേ​രി​ൽ പി​ടി​ച്ചെ​ടു​ക്കു​ന്ന വ്യ​വ​സ്ഥ അ​ട​ങ്ങി​യ​താ​യി​രു​ന്നു ബി​ൽ. മ​റ്റേ​തെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ൽ ല​യി​പ്പി​ക്കു​ന്ന​ത് പോ​ലു​ള്ള ന​ട​പ​ടി​ക​ൾ സാ​ധ്യ​മ​ല്ലാ​താ​യാ​ൽ മാ​ത്ര​മേ നി​ക്ഷേ​പ​ക​രു​ടെ പ​ണം ഇ​ങ്ങ​നെ ന​ഷ്ട​പ്പെ​ടൂ എന്നാണ് സര്‍ക്കാര്‍ വി​ശ​ദീ​ക​രി​ച്ച​ത്.

2017 ഓ​ഗ​സ്റ്റി​ൽ അ​ന്ന​ത്തെ കേന്ദ്രധ​ന​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്‌​ലി ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച ബി​ൽ ഒ​രു സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി ക​മ്മി​റ്റി​യു​ടെ പ​രി​ഗ​ണ​ന​യ്ക്കായി വി​ട്ടി​രു​ന്നു. എ​ന്നാ​ൽ, എ​തി​ർ​പ്പ് വ്യാ​പ​ക​മാ​യ​തോ​ടെ ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ ബി​ൽ പി​ൻ​വ​ലി​ക്കു​ന്ന​താ​യി മ​ന്ത്രി പി​യൂ​സ് ഗോ​യ​ൽ പ്ര‌​ഖ്യാ​പി​ച്ചു. നിലവില്‍ പ​ല ബാ​ങ്കി​ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ‌​ളും പ്ര​ശ്ന​ത്തി​ലാ​കു​ക​യും പി​.എം.​സി ബാ​ങ്ക് ത​ക​ർ​ച്ച​യി​ലാ​കു​ക​യും ചെ​യ്ത​പ്പോ​ൾ ധ​ന​മ​ന്ത്രാ​ല​യ​മാണ് ബി​ൽ വീ​ണ്ടും കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​ന്ന​ത്. നി​ക്ഷേ​പ​ക​രു​ടെ പ​ണം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന വ്യ​വ​സ്ഥ ഭേ​ദ​ഗ​തി ചെ​യ്താ​കും ബി​ൽ കൊ​ണ്ടു​വ​രി​ക എന്നാണ് സൂ​ച​ന.

2016ലെ ​പാ​പ്പ​ർ നി​യ​മം (ഐ.​ബി​.സി) നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്ന ധ​ന​കാ​ര്യ കമ്പനി​ക​ൾക്ക് ബാ​ധ​ക​മ​ല്ല. അതുകൊണ്ടാണ് മ​റ്റൊ​രു നി​യ​മ​നി​ർ​മാ​ണ​ത്തിന് ശ്ര​മി​ച്ച​ത്.നി​ക്ഷേ​പ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ധി വ​ർദ്ധി​പ്പി​ക്കു​ന്ന​താ​കും പു​തി​യ ബി​ൽ. ഒ​രു നി​ക്ഷേ​പ​ക​ന് എ​ത്ര തു​ക നി​ക്ഷേ​പ​മു​ണ്ടെ​ങ്കി​ലും ഒ​രു ല​ക്ഷം രൂ​പ​യ്ക്കു വ​രെ​യേ ഇ​പ്പോ​ൾ ഇ​ൻ​ഷ്വ​റ​ൻ​സ് ഉ​ള്ളൂ.

0Shares