ചെന്നൈ: ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി 2വിന്റെ ദൃശ്യങ്ങള്‍ വീണ്ടും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. കഴിഞ്ഞ ദിവസമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ബാഹുബലിയുടെ ചിലഭാഗങ്ങള്‍ പ്രചരിക്കുന്നതായി കണ്ടത്. റിലീസിന് രണ്ട് ദിവസം ബാക്കിനില്‍ക്കുമ്പോള്‍ ദൃശ്യങ്ങള്‍ ചോര്‍ന്നത് അണിയറ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുളവാക്കുന്നു. 
മാസങ്ങള്‍ക്ക് മുന്‍പ് എഡിറ്റിങ് ടേബിളില്‍ നിന്ന് ബാഹുബലിയിലെ ചില ദൃശ്യങ്ങള്‍ ചോര്‍ന്നിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ജോലി ചെയ്തിരുന്ന ഒരു ഗ്രാഫിക് ഡിസൈനര്‍ അന്ന് അറസ്റ്റിലാവുകയും ചെയ്തു.
https://www.youtube.com/watch?v=1hOevzzBQHQ