ബാലയും അമൃത സുരേഷും നിയമപരമായി വിവാഹമോചിതരായി

  • Post category:news
  • Reading time:1 min read
You are currently viewing ബാലയും അമൃത സുരേഷും നിയമപരമായി വിവാഹമോചിതരായി

ഏറെ നാളത്തെ തര്‍ക്കത്തിനുശേഷം നടന്‍ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചിതരായി. വര്‍ഷങ്ങളായി പിരിഞ്ഞ് താമസിച്ച ഇവര്‍ക്ക് ഇപ്പോഴാണ് നിയമപരമായി വിവാഹമോചനം ലഭിച്ചത്. രണ്ടുപേരും നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത് എറണാകുളം ജില്ലാ കുടുംബ കോടതിയില്‍ എത്തിയാണ്.
ഏഷ്യാനെറ്റിലെ ഐഡിയാ സ്റ്റാര്‍ സിംഗറിലെ മത്സരാര്‍ത്ഥിയായി എത്തിയപ്പോഴായിരുന്നു നടന്‍ ബാലയുമായി പ്രണയത്തിലാകുന്നത്.

താരം ജഡ്ജസായി എത്തിയിരുന്നു. പിന്നീട് ഇവര്‍ സൗഹൃദത്തിലാകുകയും പ്രണയിക്കുകയുമായിരുന്നു. 2010 ലാണ് വിവാഹിതയാകുന്നത്. 2012ല്‍ മകള്‍ അവന്തിക ജനിച്ചു. ശേഷം 2016 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞു. വിവാഹ മോചനത്തിനായി പരസ്പര ധാരണയോടെ ഇരുവരും നിയമ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരും എറണാകുളം കുടുംബ കോടതിയില്‍ എത്തി വിവാഹബന്ധം നിയമപരമായി അവസാനിപ്പിച്ചത്.

ഏഴു വയസ്സുള്ള ഏകമകള്‍ അവന്തികയെ അമ്മയായ അമൃതയ്‌ക്കൊപ്പം വിടാനും ഇരുവരും തമ്മില്‍ ധാരണയായി. നടന്‍ ബാല തന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പവും അമൃത കുടുംബത്തിന് ഒപ്പവുമാണ് കോടതിയില്‍ ഹാജരായത് .

0Shares