ബാധയൊഴിപ്പിക്കാന്‍ കൊണ്ടുവന്ന യുവതിയെ മന്ത്രവാദി ചെയ്തത്…?

  • Post category:news
  • Reading time:1 min read
You are currently viewing ബാധയൊഴിപ്പിക്കാന്‍ കൊണ്ടുവന്ന യുവതിയെ മന്ത്രവാദി ചെയ്തത്…?

കൊല്ലം: കൊട്ടാരക്കരയില്‍ ബാധയൊഴിപ്പിക്കലെന്ന മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ മര്‍ദ്ദിച്ച പൂജാരി പിടിയില്‍. ഓടാനവട്ടം സ്വദേശി ആദിശ് മോഹന്‍(21) ആണ് പിടിയിലായത്. കൊട്ടാരക്കര സ്വദേശിയായ യുവതിക്കാണ് മര്‍ദനമേറ്റത്. കൊട്ടാരക്കര ലോട്ടസ് റോഡിലെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു മര്‍ദനം.

ബാധ ഒഴിപ്പിക്കാനായാണ് യുവതിയെ ഭര്‍ത്താവടക്കമുള്ള ബന്ധുക്കള്‍ ചേര്‍ന്ന് മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടുവന്നത്. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

0Shares