ബസ്സും ലോറിയും കൂട്ടിയിടിച്ച് ആറ് ഉംറ തീര്‍ത്ഥാടകര്‍ മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing ബസ്സും ലോറിയും കൂട്ടിയിടിച്ച് ആറ് ഉംറ തീര്‍ത്ഥാടകര്‍ മരിച്ചു.

സൗദിഅറബ്യ: ഹാഇലിന് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് ആറ് ഉംറ തീര്‍ഥാടകര്‍ മരണപ്പെട്ടു. 20ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഹാഇലിന് തെക്ക് 230 കിലോമീറ്റര്‍ അകലെ ഹുലൈഫ മേഖലയിലെ മആര്‍ ഗ്രാമത്തിനടുത്താണ് സംഭവം.

ദൗമത് ജന്ദലില്‍ നിന്ന് 40 ഓളം ഉംറ തീര്‍ഥാടകരുമായി വന്ന ബസാണ് അപകടത്തില്‍പെട്ടത്. മൃതദേഹങ്ങള്‍ അല്‍ഹാഇത് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സിവില്‍ ഡിഫന്‍സ്, പൊലീസ്, ആരോഗ്യം, റെഡ്ക്രസന്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

0Shares