ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് 14 പേര്‍ക്ക് ദാരുണാന്ത്യം;30 പേര്‍ക്ക് പരിക്കേറ്റു

  • Post category:news
  • Reading time:1 min read
You are currently viewing ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് 14 പേര്‍ക്ക് ദാരുണാന്ത്യം;30 പേര്‍ക്ക് പരിക്കേറ്റു

പാക്കിസ്ഥാന്‍: ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 14 പേര്‍ മരിച്ചു .30 പേര്‍ക്ക് പരിക്കേറ്റു . മരിച്ചവരില്‍ രണ്ടു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. പാകിസ്ഥാനിലെ കൊഹാത്തി ഇന്‍ഡസ് ഹൈവേയില്‍ വച്ചാണ് അപകടം നടന്നത്. കറാച്ചിയില്‍ നിന്ന് ബുണര്‍ സിറ്റിയിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.വാഹനങ്ങളുടെ അമിത വേഗതയാണ് അപകട കാരണമെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. മരിച്ചവര്‍ ഉക്രൈന്‍ സ്വദേശികളാണ്. വിനോദ സഞ്ചാരികളുടെ ബസാണ് അപകടത്തില്‍പെട്ടത്. 53 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ബസിന്റെ ഡ്രൈവര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

0Shares