ബന്ദിപ്പൂര്‍ രാത്രി യാത്രാ നിരോധനം: പിന്തുണയുമായി പന്തലിൽ മന്ത്രിമാര്‍ എത്തി; സമരം അവസാനിപ്പിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ബന്ദിപ്പൂര്‍ രാത്രി യാത്രാ നിരോധനം: പിന്തുണയുമായി പന്തലിൽ മന്ത്രിമാര്‍ എത്തി; സമരം അവസാനിപ്പിച്ചു

ബന്ദിപ്പൂര്‍ പാതയിലെ രാത്രി യാത്രാനിരോധനത്തിനെതിരായ വയനാട് ബത്തേരിയില്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. സംസ്ഥാന ഗതാഗത മന്ത്രി എ. കെ ശശീന്ദ്രന്‍റെയും ടി. പി രാമകൃഷ്ണന്‍റെയും സാന്നിധ്യത്തിലാണ് സമരം അവസാനിപ്പിച്ചത്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ മുഖവിലക്കെടുത്താണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

രാത്രി യാത്രാ നിരോധന വിഷയത്തില്‍ സര്‍ക്കാര്‍ വയനാടിനോടൊപ്പമെന്ന് മന്ത്രി എ. കെ ശശീന്ദ്രന്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്‍കുന്ന സത്യവാങ്മൂലം എതിരായാല്‍ കേരളസര്‍ക്കാര്‍ ഇടപെടും. മികച്ച അഭിഭാഷകരെ കോടതിയില്‍ വാദിക്കാനായി നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പന്ത്രണ്ട് ദിവസം നീണ്ടു നിന്ന സമരത്തിന് പിന്തുണയുമായി നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. ഗതാഗത മന്ത്രിയടക്കം സമരപ്പന്തലില്‍ നേരിട്ടെത്തി പിന്തുണ ആവര്‍ത്തിക്കുന്നതോടെ സമരത്തിന്‍റെ ഒന്നാംഘട്ടം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പകല്‍ കൂടി ഗതാഗത നിയന്ത്രണം നീട്ടാനുള്ള നീക്കം കോടതി ആവര്‍ത്തിച്ചാല്‍ സമരം പുനരാരംഭിക്കുമെന്ന് സമരക്കാര്‍ പറഞ്ഞു.

0Shares