ബംഗാളി കവി ശംഖാ ഘോഷിന് ജ്ഞാനപീഠ പുരസ്ക്കാരം.

  • Post category:news
  • Reading time:1 min read
You are currently viewing ബംഗാളി കവി ശംഖാ ഘോഷിന് ജ്ഞാനപീഠ പുരസ്ക്കാരം.

ന്യൂഡല്‍ഹി: പ്രമുഖ ബംഗാളി കവിയും നിരൂപകനുമായ ശംഖാ ഘോഷിന് ഇക്കൊല്ലത്തെ ജ്ഞാനപീഠ പുരസ്‌കാരം. രചനാവൈഭവം കൊണ്ട് രവീന്ദ്രനാഥ ടാഗോറിന്റെ പിന്മുറക്കാരനായി അറിയപ്പെടുന്ന സാഹിത്യകാരനാണ് ഘോഷ്. 1932ല്‍ ബംഗ്ലാദേശിലെ ചാന്ദ്പൂരില്‍ ജനനം. കല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് ബംഗാളി സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം നേടി. നിരവധി സര്‍വകലാശാലകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. അദീം ലത- ഗുല്‍മോമെയ്, കബീര്‍ അഭിപ്രായ്, ബാബറെര്‍ പ്രാര്‍ഥന തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രമുഖ കൃതികള്‍. സാഹിത്യ അക്കാദമി അവാര്‍ഡ്, സരസ്വതി സമ്മാന്‍ തുടങ്ങി നിരവധി അദ്ദേഹത്തിന് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് . രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

0Shares