ബംഗളൂരു: സുഹൃത്തിനൊപ്പം രാത്രി നഗര വീഥിയിലൂടെ നടന്നു പോവുകയായിരുന്ന എയര്‍ഹോസ്റ്റസിനെ അജ്ഞാതനായ ബൈക്ക് യാത്രികന്‍ കടന്നു പിടിച്ചു.
ബംഗളൂരുവിലെ ബാനസ് വാഡി എച്ച്.ആര്‍.ബി.ആറിന് സമീപത്തെ റോഡിലാണ് സംഭവം. സുഹൃത്തിനോടൊപ്പം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ഹെല്‍മറ്റിട്ട ബൈക്ക് യാത്രികന്‍ പൊടുന്നനെ കടന്നു പിടിക്കുകയായും വസ്ത്രം വലിച്ചു കീറുകയുമായിരുന്നു. യുവതികള്‍ ബഹളം വെച്ചതോടെ ആക്രമി ബൈക്കില്‍ രക്ഷപ്പെട്ടു.

ഈ മാസം 12-നായിരുന്നു സംഭവം നടന്നതെങ്കിലും കുറച്ച് ദിവസം കഴിഞ്ഞാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റവാളിയെ പിടികൂടാനായിട്ടില്ല. കടുത്ത മാനസിക ആഘാതത്തില്‍ ആയിരുന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് യുവതി പറഞ്ഞു. അടുത്തകാലത്തായി ബെംഗളൂരു നഗരത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ കൂടിവരികയാണ്.അതു കൊണ്ട് തന്നെ സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ നിര്‍ഭയരായി യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളത്.