
ഫോള്‍ കോളിലൂടെ ട്രാക്ക് ചെയ്ത് പണം തട്ടല്‍. ആര്.ബി.ഐയില്‍ നിന്നാണെന്ന് പറഞ്ഞ് വിളിച്ച് ഒ.ടി.പി നമ്പര്‍ പറഞ്ഞു കൊടുത്തയാളുടെ പണം നഷ്ടപ്പെട്ടു. മുന്‍ കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലറെയാണ് ഇത്തരത്തില്‍ പറ്റിച്ച് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തത്. ഇതുപോലെ പലതരത്തില്‍ ബാങ്കിങ് തട്ടിപ്പ് നടക്കുന്നു.
ഇപ്പോള്‍ ജെയിന് സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ കൂടിയായ ഡോ.ജെ ലതയുടെ അക്കൗണ്ടില്‍നിന്നാണ് രണ്ടു ലക്ഷം നഷ്ടമായത്.

വെള്ളിയാഴ്ചയാണ് ഫോണ്‍ കോണ്‍ വന്നത്. മൊബൈല്‍ ഫോണില്‍ വന്ന ഒ.ടി.പി ഒറ്റത്തവണ പറഞ്ഞുകൊടുത്തതും പണം നഷ്ടമായി. വാട്സ്ആപ്പില്‍ ആദ്യം സന്ദേശവും മൊബൈലില്‍ കോളുമാണ് ഇവര്‍ക്ക് വന്നത്. ആര്.ബി.ഐയുടെ നിര്‍ദ്ദേശപ്രകാരം ബാങ്കില്‍ നിന്നാണ് വിളിക്കുന്നതെന്നും ഡെബിറ്റ് കാര്‍ഡ് ബ്ലോക്കായി, പുതിയ ചിപ്പ് വച്ച കാര്‍ഡ് നല്‍കാം, എന്നിങ്ങനെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
മൊബൈലില്‍ രണ്ടു തവണ ഒ.ടി.പി വരുമെന്നും അത് പറഞ്ഞുതരണമെന്നും പറയുകയുണ്ടായി. ഇത് വിശ്വസിച്ച ഡോ.ലത ഒ.ടി.പി നമ്പര്‍ പറഞ്ഞുകൊടുത്തു. ഈ വിവരം ഭര്‍ത്താവിനോട് പോലും പറയരുതെന്നും മുന്നറിയിപ്പ് നല്കി. ഉടന്‍തന്നെ അക്കൗണ്ടില്‍നിന്ന് രണ്ടു തവണകളായി 1,92,499 രൂപ പിന്‍വലിച്ചതായി സന്ദേശവും ലഭിച്ചു. വാട്സ്ആപ്പ് സന്ദേശമെത്തിയ നമ്പറിലേക്ക് തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ലെന്നാണ് പറയുന്നത്. ഡോ.ലത പോലീസില്‍ പരാതി നല്കി.
