ഫേസ്ബുക്കിലേക്ക് നിരന്തരമായി അശ്ലീലമെസേജുകൾ അയച്ച ആൾക്ക് പ്രിഥ്വിരാജിന്റെ നായിക ദുർഗ കൊടുത്ത കിടിലൻ പണി

  • Post category:news
  • Reading time:1 min read
You are currently viewing ഫേസ്ബുക്കിലേക്ക് നിരന്തരമായി അശ്ലീലമെസേജുകൾ അയച്ച ആൾക്ക് പ്രിഥ്വിരാജിന്റെ നായിക ദുർഗ കൊടുത്ത കിടിലൻ പണി

അശ്ലീലം പറഞ്ഞ് വന്നയാള്‍ക്ക് കിടിലന്‍ പണി കൊടുത്തിരിക്കുകയാണ് മലയാളത്തിലെ യുവനടി നടി ദുര്‍ഗാ കൃഷ്ണ. പ്രിഥ്വിരാജിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ വിമാനത്തിലെ നായികയാണ് ദുര്‍ഗ കൃഷ്ണ. ദുര്‍ഗയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലേക്ക് ഒരാള്‍ നിരന്തരമായി ശല്യവുമായി വന്നിരുന്നു. ജോബിന്‍ കെ ഗൂഡല്ലൂര്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് ദുര്‍ഗയുടെ ഫേസ്ബുക്കിലേക്ക് നിരന്തരം അശ്ലീല മെസ്സേജുകള്‍ വന്നുകൊണ്ടിരുന്നത്. അശ്ലീല വീഡിയോകളും ഇയാള്‍ അയക്കുക പതിവായിരുന്നു. ആദ്യം അവഗണിച്ചുവെങ്കിലും അയാള്‍ നിര്‍ത്താന്‍ ഭാവമില്ലായിരുന്നു.

ശല്യം സഹിക്ക വയ്യാതെ ആയപ്പോള്‍ ഇയാളുടെ ചാറ്റിന്റെയും പ്രൊഫൈലിന്റേയും സ്ക്രീന്‍ ഷോട്ട് എടുത്ത് നടി തന്റെ വാളില്‍ പോസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളില്‍ ഞരമ്പ് രോഗികള്‍ക്ക് ഒരു ലൈസന്‍സും ഇല്ലെന്നും ദുര്‍ഗ പറയുന്നു. അത്തരക്കാരെ തുറന്നുകാട്ടുന്നതിന് വേണ്ടിയാണ് താന്‍ ഇത് പങ്കുവെയ്ക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് ദുര്‍ഗ അയാള്‍ക്ക് പണി കൊടുത്തിരിക്കുന്നത്.

 

0Shares