ബെര്‍ലിന്‍: വ്യാജവാര്‍ത്ത തടയാന്‍ ‘ഫെയ്ക് ന്യൂസ് ഫിലിറ്റര്‍’ സംവിധാനവുമായി ഫെയ്‌സ്ബുക്ക്. വാര്‍ത്തകളിലെ സത്യസന്ധത പരിശോധിക്കാനുള്ള നടപടിയായിട്ടാണ് ഫെയ്‌സ് ബുക്ക് ഇത്തരമൊരു സംവിധാനം കൊണ്ടുവരുന്നത്. സംവിധാനം ആദ്യം നടപ്പിലാക്കി വരുന്നത് ജര്‍മനിയിലാണ്. വാര്‍ത്തകളിലെ സത്യസന്ധത പരിശോധിക്കുന്ന സ്വതന്ത്ര സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞമാസം അമേരിക്കയില്‍ ഈ സംവിധാനം അവതരിപ്പിച്ചിരുന്നു.

ഫെയ്‌സ് ബുക്കോ മറ്റ് സോഷ്യല്‍ മീഡിയ വഴിയോ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് പിഴ ചുമത്താനാണ് ജര്‍മനിയുടെ നീക്കം. വാര്‍ത്ത വ്യാജമാണെന്ന് കണ്ടെത്തിയാല്‍ “ഡിസ്പ്യൂട്ടഡ്” എന്ന് രേഖപ്പെടുത്തും. ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യപ്പെടുന്നതിന് മുമ്പ് ഉപയോക്താക്കളെ ഇക്കാര്യം അറിയിക്കുകയും ചെയ്യും. പുതിയ സംവിധാനം ഒത്തു ചേര്‍ന്ന് നടപ്പിലാക്കാന്‍ ജര്‍മ്മനിയിലെ മറ്റ് മാധ്യമ പങ്കാളികളെയും ക്ഷണിക്കുന്നുവെന്നും വ്യാജവാര്‍ത്ത തടയാനുള്ള സംവിധാനം മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ഫെയ്‌സ്ബുക്ക് വക്താവ് അറിയിച്ചു.
