ഫുട്ബോള്‍ താരം ഐ.എം.വിജയൻ്റെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഫുട്ബോള്‍ താരം ഐ.എം.വിജയൻ്റെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു

തൃശൂര്‍: ഫുട്ബോള്‍ താരം ഐ.എം.വിജയൻ്റെ സഹോദരന്‍ ചെമ്പൂക്കാവ് അയിനിവളപ്പില്‍ ബിജു വാഹന അപകടത്തില്‍ മരിച്ചു. 52 വയസ്സായിരുന്നു. ബിജു സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. തൃശൂരില്‍ അക്വാട്ടിക് സ്റ്റേഡിയത്തിന് സമീപം പുതിയ സ്റ്റാന്‍ഡിനോട് ചേര്‍ന്ന് ബൈക്കില്‍ വരികയായിരുന്ന ബിജു എതിരെ വന്നിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി ഒന്നരയോടെ മരിച്ചു. ബിജുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന എ.ആര്‍.ക്യാമ്പിലെ പൊലീസുകാരന്‍ വൈക്കം ഇല്ലിക്കല്‍ വീട്ടില്‍ ലിഗേഷിനു (31) നിസാര പരിക്കേറ്റു. ലിഗേഷും പ്രദേശത്തുണ്ടായിരുന്നവരും ചേര്‍ന്നാണ് ബിജുവിനെ ആശുപത്രിയിലെത്തിച്ചത്.

0Shares