
പൗരത്വഭേദഗതിയെ അനുകൂലിക്കുന്ന കേരളാഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കെ. മുരളീധരൻ എം. പി. ഗവർണ്ണർ ഭീഷണിയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് കെ. മുരളീധരന് പറഞ്ഞു. ഗവര്‍ണര്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് ദൗർഭാഗ്യകരമാണ്.

കേരളത്തിലെ പ്രതിപക്ഷനേതാവടക്കം പൗരത്വഭേദഗതിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. ആ നിലയ്ക്ക് കോടതി ഉത്തരവ് വരുന്നത് വരെ കാത്തിരിക്കാനുള്ള ബാധ്യത ഗവർണര്‍ക്കുണ്ട്. അത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ശരിയായില്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
