
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധത്തിന് ആഹ്വാനം. പ്രധാനമന്ത്രിയെ വഴിയില്‍ തടയുമെന്ന് പ്രതിഷേധക്കാര്‍. പൗരത്വഭേദഗതി നിയമത്തിനെതിരെയാണ് പ്രതിഷേധക്കാരുടെ പ്രതിഷേധം. നാളെയാണ് മോദി കൊല്‍ക്കത്തയിലെത്തുന്നത്.

പൗരത്വ ബില്ലിനെതിരെ രാജ്യത്ത് വ്യാപകമായി പ്രതിഷേധം തുടരുകയാണ്. അതേസമയം, പൊതു ബജറ്റിനു മുന്നോടിയായി സാമ്പത്തിക ശാസ്ത്രജ്ഞരും വിവിധ മേഖലകളിലെ വിദഗ്ധരുമായി പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായി. ധനമന്ത്രി ബി.ജെ.പി ആസ്ഥാനത്ത് പാര്‍ട്ടി നേതാക്കളുമായി ബജറ്റ് ചര്‍ച്ച നടത്തുകയായിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.
