
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം വീണ്ടും ശക്തമാകുന്നു. ബെഗളൂരുവില്‍ ഹിന്ദു വനിതകളടക്കം തെരുവിലിറങ്ങി. ബുര്‍ഖയണിഞ്ഞ് പൊട്ടുതൊട്ടാണ് പ്രതിഷേധം. വസ്ത്രം കൊണ്ട് തിരിച്ചറിയുന്നുണ്ടോ എന്ന ചോദ്യമാണ് ഇവര്‍ ചോദിക്കുന്നത്. ഇന്നലെ വിവിധയിടങ്ങളില്‍ പ്രതിഷേധം നടന്നിരുന്നു.

ആയിരത്തി അഞ്ഞൂറോളം ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. എല്ലാ മതവിഭാഗക്കാരും കലാകാരന്മാര്, ഗായകര്‍, ആക്ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലയിലുള്ളവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
