
തന്റെ പഴയകാല പ്രണയങ്ങളും ഭാവിയിലേക്കുള്ള പ്രണയ സങ്കല്പങ്ങളും പങ്കുവെക്കുകയാണ് നടി ഐശ്വര്യ രാജേഷ്. പ്ലസ് വണ്‍, പ്ലസ് ടു കാലത്ത് ഞാന്‍ ഒരാളുമായി പ്രണയത്തിലായിരുന്നു. എന്നാല്‍, അവന് എന്നെ വഞ്ചിച്ച് കടന്നുകളഞ്ഞു. ഇപ്പോള്‍ അയാള്‍ക്ക് അതില്‍ നഷ്ടം തോന്നുന്നുണ്ടാവും. പിന്നീട് കോളേജില്‍ പഠിക്കുമ്പോള്‍ ഞാന്‍ അയാളെ വീണ്ടും കണ്ടു. അത് അഞ്ചാറു വര്‍ഷം നീണ്ടുനിന്ന ഒരു ബന്ധമായിരുന്നു. പ്രായോഗികമായി ഞങ്ങള്‍ തമ്മില്‍ പല അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ ബന്ധം നീണ്ടുനിന്നില്ല.

ഞാന്‍ സിനിമാമേഖലയിലാണല്ലോ ജോലി ചെയ്യുന്നത്. ഇവിടെ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് അറിയാമല്ലോ. അങ്ങനെ ഞങ്ങള്‍ പിരിഞ്ഞു. ഐശ്വര്യ പറയുന്നു. ഒരു വിനോദ വെബ്സൈറ്റിന് നല്കിയ അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യം പറയുന്നത്. ഇതു മാത്രമാണ് എനിക്ക് ഇപ്പോള്‍ ഓര്മ വരുന്നത്. ഇതല്ലാതെ ഓര്‍ത്തെടുക്കാന്‍ ഒരു പ്രണയബന്ധമോ വേര്‍പിരിയലോ ഒന്നുമുണ്ടായിട്ടില്ല. എന്തായാലും എന്റെ അടുത്ത പ്രണയം സ്ഥായിയായിരിക്കും. എക്കാലത്തും നിലനില്ക്കും ഐശ്വര്യ പറഞ്ഞു.
