ഭുവനേശ്വര്‍: പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് സ്‌കൂളില്‍ വച്ച് ആത്മഹത്യ ചെയ്തത്. ഒഡീഷയിലെ മാല്‍ക്കന്‍ഗിരി ജില്ലയിലാണ് സംഭവം. പ്രിന്‍സിപ്പല്‍ തന്നെ പീഡിപ്പിച്ചുവെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷം ഇടതു കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. നോട്ട് ബുക്കില്‍ നിന്ന് കുറിപ്പ് പോലീസ് കണ്ടെടുത്തതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ഥിനിയുടെ മൃതദേഹം സ്‌കൂളിലെ കമ്പ്യൂട്ടര്‍ റൂമില്‍ നിന്നും വ്യാഴാഴ്ച രാത്രിയാണ് കണ്ടെത്തിയത്. മറ്റ് കുട്ടികളേയും സമാനമായ രീതിയില്‍ പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചതായും കുട്ടിയുടെ കുറിപ്പിലുണ്ട്. ഐ.പി.സി. 376, 341 എന്നിവയ്ക്ക് പുറമേ കുട്ടികള്‍ക്കെതിരായ പോക്സോ നിയമ പ്രകാരവും പ്രിന്‍സിപ്പലിനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. അന്വേഷണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടി കൂടി അധ്യാപകനെതിരേ സമാനമായ പരാതി ഉന്നയിച്ചിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് ജഗ്മോഹന്‍ മീന വ്യക്തമാക്കി.
പ്രിന്‍സിപ്പല്‍ പീഡിപ്പിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂളില്‍ ജീവനൊടുക്കി; ആത്മഹത്യാക്കുറിപ്പ് പുറത്ത്