മുംബൈ: ബോളിവുഡ് നടനും മുന്‍ എം.പിയുമായ വിനോദ് ഖന്ന(70) അന്തരിച്ചു. അര്‍ബുദത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 2002 ല്‍ കേന്ദ്ര ടൂറിസ്സം മന്ത്രിയായിരുന്ന അദ്ദേഹം 1997 ലാണ് ബി.ജെ.പിയില്‍ ചേരുന്നത്.
നൂറ്റിനാല്‍പ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ച ഖന്നയുടെ ആദ്യ ചിത്രം മന്‍ ക മീത് ആണ്. 1999ല്‍ ഫിലിംഫെയര്‍ ജീവിതകാല പുരസ്‌കാരം ലഭിച്ചു. മൂന്നു തവണ കേന്ദ്ര മന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.