പ്രവര്‍ത്തനങ്ങളില്‍ തൃപ്തരല്ല; ജസ്റ്റിസ് ഹേമ കമ്മീഷനെതിരെ വിമന്‍ ഇന്‍ സിനിമ കളക്ടീവ്

  • Post category:news
  • Reading time:1 min read
You are currently viewing പ്രവര്‍ത്തനങ്ങളില്‍ തൃപ്തരല്ല; ജസ്റ്റിസ് ഹേമ കമ്മീഷനെതിരെ വിമന്‍ ഇന്‍ സിനിമ കളക്ടീവ്

തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷനെതിരെ സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്ത്. സിനിമാ രംഗത്ത് സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ആദ്യമായാണ്‌ ഇത്തരത്തില്‍ ഒരു കമ്മീഷനെ സര്‍ക്കാര്‍ നിയോഗിക്കുന്നത്. അത്തരത്തില്‍ കമ്മീഷന്‍ വളരെയധികം വാര്‍ത്താപ്രാധാന്യം തുടക്കത്തില്‍ നേടിയിരുന്നു.

ആറ് മാസമായിട്ടും കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരല്ലെന്നും കമ്മീഷന്‍റെ ഭാഗത്ത് നിന്നും യാതൊരു തരത്തിലുമുള്ള ഇടപെടലും ഉണ്ടായിട്ടില്ലെന്നുമാണ് ഡബ്ലു.സി.സി പറയുന്നത്.ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ പ്രതിഷേധവുമായി സംഘടന രംഗത്തെത്തിയിരിക്കുന്നത്.

തൊഴിലിടങ്ങളില്‍ സിനിമാ മേഖലയിലെ വനിതകള്‍ ഏറെ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതായി സര്‍ക്കാരിന് മുന്നില്‍ പരാതി ലഭിച്ചിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണം കൊച്ചിയില്‍ നടി അക്രമിക്കപ്പെടുകയും ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ പഠിക്കാനായി പ്രത്യേകം സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായ മൂന്നംഗ സമിതിയെ ആണ് നിയോഗിച്ചത്. നടി ശാരദ,കെ.ബി വത്സല കുമാരി എന്നിവരെയും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.

0Shares