ജർമനി : ആറു ദിവസത്തെ ജര്‍മ്മന്‍ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അപ്രതീക്ഷിത കൂടികാഴ്ച നടത്താന്‍ നടി പ്രിയങ്ക ചോപ്രക്ക് അനുമതി ലഭിക്കുകയായിരുന്നു. എന്നാൽ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ വിവാദവും ഉടലെടുത്തു. കാരണം നടി ധരിച്ച വസ്ത്രത്തെ കുറിച്ചും പ്രധാനമന്ത്രിയുടെ മുന്നിൽ ഇരുന്ന രീതിയെ കുറിച്ചുമായിരുന്നു വിവാദം.

മുട്ടൊപ്പമുള്ള വസ്ത്രം ധരിച്ച പ്രിയങ്ക കാലുകള്‍ പൂര്‍ണ്ണമായും പ്രദര്‍ശിപ്പിച്ച് മോദിയുടെ മുന്നില്‍ കാല് കയറ്റി വെച്ചിരിക്കുന്നതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. പ്രധാനമന്ത്രിയെ പോലൊരു വ്യക്തിയെ കാണുമ്പോള്‍ കാലുകള്‍ മറയ്ക്കണമായിരുന്നെന്നും അല്ലെങ്കില്‍ ഇറക്കമുള്ള വസ്ത്രം ധരിക്കണമായിരുന്നുമെന്നൊക്കെയാണ് വിമര്‍ശനങ്ങള്‍.
പ്രധാനമന്ത്രിക്ക് മുന്നിൽ നടി നഗ്നത പ്രദർശിപ്പിച്ചു എന്നത് ഇന്ത്യൻ സംസ്കാരത്തിന് യോജിച്ചതല്ല എന്നതാണ് പ്രധാനം.