പ്രധാനമന്ത്രിയുടെ പേരിനൊപ്പം അശ്ലീലം: വെട്ടിലായ വാര്‍ത്താ ഏജന്‍സി മാധ്യമപ്രവര്‍ത്തകനെ സസ്‌പെന്‍ഡ് ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing പ്രധാനമന്ത്രിയുടെ പേരിനൊപ്പം അശ്ലീലം: വെട്ടിലായ വാര്‍ത്താ ഏജന്‍സി മാധ്യമപ്രവര്‍ത്തകനെ സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിനിടയില്‍ അബദ്ധത്തില്‍ അശ്ലീല പദം വന്നതിനെ തുടര്‍ന്ന് സ്വകാര്യ വാര്‍ത്താ ഏജന്‍സി വെട്ടില്‍. കാര്‍ഷിക വിളകളുടെ വില പരിഗണിച്ച മന്ത്രിസഭാ യോഗത്തെക്കുറിച്ച് ഐ.എ.എന്‍.എസ് ബുധനാഴ്ച വൈകിട്ടു പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് അബദ്ധം സംഭവിച്ചത്. പ്രധാനമന്ത്രിയുടെ പേര് എഴുതിയപ്പോള്‍ നരേന്ദ്രയ്ക്കും മോദിക്കുമിടയില്‍ അശ്ലീല പദം കയറിക്കൂടുകയായിരുന്നു.തുടര്‍ന്ന് വാര്‍ത്ത തയാറാക്കിയ ലേഖകനെ വാര്‍ത്താ ഏജന്‍സി സസ്‌പെന്‍ഡ് ചെയ്തു. വൈകിട്ട് 5.56നു തയാറാക്കിയ വാര്‍ത്ത, പിഴവ് ശ്രദ്ധയില്‍പ്പെടാതെ പല ഓണ്‍ലൈന്‍ മാധ്യമങ്ങളും അതേപടി പ്രസിദ്ധീകരിച്ചു. പിഴവ് കണ്ടെത്തിയതിനു പിന്നാലെ വൈകിട്ട് ഏഴു മണിക്ക് മാധ്യമ സ്ഥാപനങ്ങളിലേക്ക് അടിയന്തര അപായ സന്ദേശം അയച്ച ഐ.എ.എന്‍.എസ് തങ്ങളുടെ വെബ്‌സൈറ്റില്‍ നിന്നു വാര്‍ത്ത പിന്‍വലിച്ചു. സംഭവത്തില്‍ ഖേദം അറിയിച്ച ഏജന്‍സി നേതൃത്വം വാര്‍ത്ത തയാറാക്കിയ ലേഖകനെ സസ്‌പെന്‍ഡ് ചെയ്തു. വാര്‍ത്ത പരിശോധിച്ച എഡിറ്റര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.

0Shares