പ്രധാനമന്ത്രി ഉറങ്ങുന്ന നേരത്ത് റാഫേൽ രേഖകള്‍ മോഷ്ടിച്ചതാര് ?ബി.ജെ.പിയ്ക്ക് ഇഷ്ടപ്പെട്ട പ്രതിയെ കണ്ടെത്തി സോഷ്യല്‍ മീഡിയ

  • Post category:news
  • Reading time:1 min read
You are currently viewing പ്രധാനമന്ത്രി ഉറങ്ങുന്ന നേരത്ത് റാഫേൽ രേഖകള്‍ മോഷ്ടിച്ചതാര് ?ബി.ജെ.പിയ്ക്ക് ഇഷ്ടപ്പെട്ട പ്രതിയെ കണ്ടെത്തി സോഷ്യല്‍ മീഡിയ

ഫ്രാൻസുമായുള്ള റാഫേൽ കരാറുമായി ബന്ധപ്പെട്ട നിര്‍ണ്ണായക രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷണം പോയെന്ന് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതു മുതല്‍ വിഷയം എവിടെയും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ‘ദ ഹിന്ദു’ പത്രത്തില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടവയാണെന്നുള്ള കേന്ദ്ര സര്‍ക്കാര്‍ വാദത്തെ പരിഹസിച്ചു കൊണ്ട് ഇന്നലെ തന്നെ പ്രതിപക്ഷ കക്ഷികളും സമൂഹ മാധ്യമങ്ങളും രംഗത്തു വരുകയും ചെയ്തിരുന്നു.

https://twitter.com/tri7ashu/status/1103294716034994177

റാഫേൽ കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്നുള്ള സുപ്രീം കോടതി വിധി പുനഃപരിശോധിക്കുന്ന സമയത്തായിരുന്നു, കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയെന്ന പുതിയ വെളിപ്പെടുത്തലുകള്‍ പരിശോധിക്കാന്‍ എതിര്‍ ഭാഗം ആവശ്യപ്പെട്ടതും, എന്നാല്‍ ആ രേഖകള്‍ മോഷ്ടിക്കപ്പെട്ട നിര്‍ണ്ണായകപ്പെട്ട രഹസ്യ സ്വഭാവമുള്ളവയാണെന്നും പരിശോധിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത്.

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ ജോലിക്കാര്‍ ആരെങ്കിലും മോഷ്ടിച്ചതാകാമെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ. കെ വേണുഗോപാല്‍ ഇന്നലെ കോടതിയില്‍ പറഞ്ഞെങ്കിലും ബി.ജെ.പിയ്ക്ക് വേണ്ടി മോഷ്ടാവിനെ കണ്ടെത്തിയിരിക്കുയാണ് സമൂഹമാധ്യമങ്ങള്‍. ബി.ജെ.പിയുടെ കുറച്ചു കാലമായിട്ടുള്ള പ്രധാന ശത്രുവായ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്രുവാണ് രേഖകള്‍ മോഷ്ടിച്ചതെന്നാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ച. ഇന്ത്യയുടെ ഇന്നത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം നെഹ്രുവാണെന്ന് പലപ്പോഴും പ്രസംഗിച്ച ബി.ജെ.പി നേതാക്കളെ അപഹസിക്കുകയാണ് സമൂഹമാധ്യമങ്ങള്‍ വിവിധ ട്രോളുകളിലൂടെ. മുന്‍പ് പലതവണ ബി.ജെ.പിയും ആര്‍.എസ്.എസും നെഹ്‌റുവിന്‍റെ തലയില്‍ പല പല കുറ്റങ്ങളും കെട്ടിവച്ചതാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരമൊരു ചര്‍ച്ചയുണ്ടാക്കിയത്. കാശ്മീര്‍ പ്രശ്‌നത്തിന് കാരണം നെഹ്രുവാണെന്നും ആദ്യ പ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേലായിരുന്നുവെങ്കില്‍ സ്ഥിതി വേറെയായിരുന്നേനെയെന്നും മുന്‍പ് ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കള്‍ പ്രതികരിച്ചിരുന്നു.

മാത്രമല്ല, മഹാത്മാ ഗാന്ധി കൊല്ലപ്പെടാന്‍ കാരണം ഗോഡ്‌സെയല്ല മറിച്ച് നെഹ്രുവാണെന്നും വിഭജനത്തിന് മുഖ്യകാരണക്കാരനായ അദ്ദേഹം കര്‍ഷകര്‍ക്കു വേണ്ടി ഒന്നും ചെയ്തില്ലെന്നുമെല്ലാം പലപ്പോഴായി നേതാക്കള്‍ പ്രതികരിച്ചിട്ടുണ്ട്.

0Shares