പ്രതിഷേധിച്ചതില്‍ പ്രതികാരം; രാഷ്​ട്രപതി പ​ങ്കെടുത്ത ചടങ്ങിൽ മലയാളി വിദ്യാർത്ഥിനിയെ പുറത്താക്കി

  • Post category:news
  • Reading time:1 min read
You are currently viewing പ്രതിഷേധിച്ചതില്‍ പ്രതികാരം; രാഷ്​ട്രപതി പ​ങ്കെടുത്ത ചടങ്ങിൽ മലയാളി വിദ്യാർത്ഥിനിയെ പുറത്താക്കി

പോണ്ടിച്ചേരി സർവകലാശാലയിൽ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ പ​ങ്കെടുത്ത ബിരുദദാന ചടങ്ങിൽ നിന്ന്​ മലയാളി വിദ്യാർഥിയെ പുറത്താക്കിയതായി പരാതി. എം.എ മാസ് കമ്യൂണിക്കേഷന്‍ സ്വര്‍ണമെഡല്‍ ജേതാവും കോഴിക്കോട്​ സ്വദേശിയുമായ റബീഹ അബ്ദുറഹീമിനെയാണ്​ പുറത്താക്കിയത്. രാഷ്ട്രപതി ചടങ്ങിനായി എത്തിയപ്പോൾ റബീഹയോട് സുരക്ഷാ ഉദ്യോഗസ്ഥർ ഹാളിൽ നിന്ന് പുറത്ത് പോകാൻ പറയുകയായിരുന്നു. 189 പേരിൽ തെരഞ്ഞെടുത്ത പത്ത് പേർക്ക് മാത്രം നേരിട്ട് ബഹുമതി സമ്മാനിച്ച ശേഷം രാഷ്​ട്രപതി മടങ്ങുകയായിരുന്നു. ഇതിന്​ ശേഷമാണ്​ റബീഹയെ അധികൃതർ ഹാളിനുള്ളിൽ പ്രവേശിപ്പിച്ചത്​.

പൗരത്വ ഭേദഗതി നിയമം, പൗരത്വ പട്ടിക എന്നി വിഷയങ്ങളിൽ പ്രതിഷേധിച്ചതിലുള്ള പ്രതികാരമായാണ് ചടങ്ങിൽ നിന്ന് തന്നെ പുറത്താക്കിയതെന്ന് റബീഹ പറഞ്ഞു. പൗര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ സ്വർണ മെഡൽ നിരസിക്കുകയാണെന്നും റബീഹ അറിയിച്ചു. പൗര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദി​ൽ​നി​ന്ന്​ സ്വ​ർ​ണ​മെ​ഡ​ൽ ഏ​റ്റു​വാ​ങ്ങു​ന്ന​ത്​ മലയാളി വിദ്യാർഥി കാ​ർ​ത്തി​ക ബി. ​കു​റു​പ്പ്​ ഉൾപ്പെടെ മൂന്നുപേർ നിരസിച്ചിരുന്നു. ​​എം.​എ​സ്.​​സി ഇ​ല​ക്​​ട്രോ​ണി​ക്​ മീ​ഡി​യ കോ​ഴ്​​സി​ലെ ഒ​ന്നാം റാ​ങ്കു​കാ​രിയാണ്​​ കോ​ട്ട​യം ക​റു​ക​ച്ചാ​ൽ സ്വ​ദേ​ശി​നി കാ​ർ​ത്തി​ക ബി. ​കു​റു​പ്പ്​.

0Shares