പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ നല്‍കിയ മൃതദേഹത്തിന്‍റെ കണ്ണുകള്‍ എലികള്‍ കരണ്ടു തിന്നു; പരാതിയുമായി ബന്ധുക്കള്‍

  • Post category:news
  • Reading time:1 min read
You are currently viewing പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ നല്‍കിയ മൃതദേഹത്തിന്‍റെ കണ്ണുകള്‍ എലികള്‍ കരണ്ടു തിന്നു; പരാതിയുമായി ബന്ധുക്കള്‍

വാഹനാപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കള്‍ ആശുപത്രിയിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്.മൃതദേഹത്തിന്‍റെ കണ്ണുകള്‍ എലികള്‍ കരണ്ടു തിന്നുന്നതാണ് കണ്ടത്. ആന്ധ്രാപ്രദേശിലെ എല്ലൂരു സര്‍ക്കാര്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. എല്ലൂരു ജില്ലയിലെ ലിംഗ പാളയം സ്വദേശി കോണ്‍ട്രാക്ടറായ ടി വൈകുണ്ഠ വാസു എന്നയാളുടെ മൃതദേഹമാണ് എലി കരണ്ടത്.

ചൊവ്വാഴ്ച രാത്രി ട്രാക്ടര്‍ ഇടിച്ച വൈകുണ്ഠ വാസു തല്‍ക്ഷണം മരിച്ചു. ചൊവ്വാഴ്ച രാത്രി തന്നെ ഇദ്ദേഹത്തിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി എല്ലൂരു ആശുപത്രിയിലെത്തിച്ചു.തുടര്‍ന്നാണ് സംഭവം.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത ഏജന്‍സി വേണ്ട വിധം പ്രവര്‍ത്തിക്കാത്തതാണ് മോര്‍ച്ചറിയില്‍ എലി പെരുകാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

0Shares