പോലീസ് ആസ്ഥാനത്തിന് മുമ്പിലുണ്ടായ സംഭവം ബാഹ്യ ഇടപെടല്‍ മൂലം: ലോക്‌നാഥ് ബെഹ്‌റ.

  • Post category:news
  • Reading time:1 min read
You are currently viewing പോലീസ് ആസ്ഥാനത്തിന് മുമ്പിലുണ്ടായ സംഭവം ബാഹ്യ ഇടപെടല്‍ മൂലം: ലോക്‌നാഥ് ബെഹ്‌റ.

തിരുവനന്തപുരം: ജിഷ്ണുപ്രണോയിയുടെ അമ്മയെ അറസ്റ്റ് ചെയ്ത് നീക്കിയ സംഭവത്തിനു പിന്നിലുണ്ടായ സംഘര്‍ഷം ബാഹ്യ ഇടപെടലുകള്‍ മൂലമെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്‌റ. ഇന്റലിജന്‍സിന്റെ ഭാഗത്തു നിന്നാണ് തങ്ങള്‍ക്ക് ഈ വിവരം ലഭിച്ചതെന്നും ഡി.ജി.പി അറിയിച്ചു. തങ്ങള്‍ ആറുപേരാണ് വന്നതെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ പറഞ്ഞിരുന്നെന്നും പോലീസ് ആസ്ഥാനത്തെത്തിയപ്പോള്‍ അത് വലിയ സംഘര്‍ഷമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

മറ്റുള്ളവര്‍ ആരാണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍ തന്നോട് പറഞ്ഞതായും ഡി.ജി.പി അറിയിച്ചു. പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ നടപടിയെക്കുറിച്ച് ഇന്ന് വൈകുന്നേരത്തിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐ.ജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.

0Shares