പോരിന് കൊണ്ടുപോയ കോഴി ആക്രമിച്ചു; മധ്യവയസ്‌കന് ദാരുണാന്ത്യം

  • Post category:news
  • Reading time:1 min read
You are currently viewing പോരിന് കൊണ്ടുപോയ കോഴി ആക്രമിച്ചു; മധ്യവയസ്‌കന് ദാരുണാന്ത്യം

പോരിന് കൊണ്ടുപോകുന്നതിനിടെ കോഴിയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ ദാരുണാന്ത്യം. 55കാരനായ സരിപ്പള്ളി വെങ്കടേശ്വര റാവുവാണ് മരിച്ചത്. ആന്ധ്രാപ്രദേശില്‍ ജനുവരി 15നായിരുന്നു സംഭവം.

കോഴിയുടെ നഖത്തില്‍ കെട്ടിവെച്ചിരുന്ന മൂര്‍ച്ചയേറിയ കത്തി വെങ്കടേശ്വര റാവുവിന്‍റെ കഴുത്തില്‍ കൊണ്ട് ഞരമ്പ് മുറിയുകയായിരുന്നു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

0Shares