പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ജി.പി.എസ് നിര്‍ബന്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

  • Post category:news
  • Reading time:1 min read
You are currently viewing പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ജി.പി.എസ് നിര്‍ബന്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍, സ്‌കൂള്‍ബസുകള്‍ എന്നിവയില്‍ ജി.പി.എസ് ഘടിപ്പിക്കാനുള്ള തീരുമാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ട്രാഫിക് കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുക, വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുക, അപകടത്തില്‍ പെടുന്ന വാഹനങ്ങള്‍ക്ക് പെട്ടെന്ന് സഹായം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പൊതുവാഹനങ്ങളില്‍ ജി.പി.എസ് നിര്‍ബന്ധമാക്കുന്നത്.

ജി.പി.എസ് സംവിധാനങ്ങള്‍ നിരീക്ഷിക്കാന്‍ ഓരോ ജില്ലകളിലേയും റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ നോഡല്‍ ഓഫീസറായി നിയമിക്കും. സ്‌കൂള്‍ വാഹനങ്ങളില്‍ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസ് (വി.എല്‍.ടി) നിര്‍ബന്ധമായും ഘടിപ്പിക്കണം. ജില്ലാ അടിസ്ഥാനത്തില്‍ ജി.പി.എസ് സംവിധാനങ്ങള്‍ നിരീക്ഷിക്കാനും ആവശ്യമായ നടപടി സ്വീകരിക്കാനും എല്ലാ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലും മിനി കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും.

0Shares