പേടിക്കേണ്ട പെങ്ങള്‍മ്മാരെ 1515 ല്‍ വിളിക്കൂ..

  • Post category:news
  • Reading time:1 min read
You are currently viewing പേടിക്കേണ്ട പെങ്ങള്‍മ്മാരെ 1515 ല്‍ വിളിക്കൂ..

കണ്ണൂര്‍: കണ്ണൂരിലും തലശ്ശേരിയിലും ഇനി സ്ത്രീ സുരക്ഷക്കായി കേരള പോലീസിന്റെ പിങ്ക് പട്രോള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പിങ്ക് പട്രോള്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായുള്ള സംവിധാനമാണ്. രണ്ട് സ്വിഫ്റ്റ്ഡിസൈര്‍ കാറിലായി 22 വനിതാ പോലീസുകാരെയാണ് പിങ്ക് പട്രോളിനായി വിന്യസിച്ചിട്ടുള്ളത്. ഇവരുടെ സേവനം 24 മണിക്കൂറും ലഭ്യമാകും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് 1515 എന്ന നമ്പറില്‍ വിളിച്ചാല്‍ പിങ്ക് പട്രോള്‍ ടീം ഉടനടി തന്നെ സ്ഥലത്തെത്തും.

0Shares