പെണ്ണേ ആ കണ്ണുകള്‍ ജ്വലിക്കട്ടെ; ദിലീപിനെ കണ്ട സിദ്ദീഖിനു പെട്ടന്ന് ഉണ്ടായ മനംമാറ്റത്തിന് പിന്നില്‍ എന്ത്?

  • Post category:news
  • Reading time:1 min read
You are currently viewing പെണ്ണേ ആ കണ്ണുകള്‍ ജ്വലിക്കട്ടെ; ദിലീപിനെ കണ്ട സിദ്ദീഖിനു പെട്ടന്ന് ഉണ്ടായ മനംമാറ്റത്തിന് പിന്നില്‍ എന്ത്?

കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെടുകയും പിന്നാലെ ദിലീപ് അറസ്റ്റിലാവുകയും ചെയ്തപ്പോള്‍ ദിലീപിന് വേണ്ടി മുന്നില്‍ നിന്ന് കളിച്ച താരമാണ് സിദ്ദിഖ്. പോലീസ് ചോദ്യം ചെയ്തപ്പോഴും ജയിലില്‍ കഴിയുമ്പോഴും ഒടുവില്‍ ജാമ്യം ലഭിച്ചപ്പോഴൊക്കെ ദിലീപിനൊപ്പമാണെന്ന വിധമായിരുന്നു സിദ്ദീഖിന്റെ പ്രതികരണം. എന്നാല്‍ ദിലീപിനെ സന്ദര്‍ശിച്ച ശേഷം ഇപ്പോള്‍ അദ്ദേഹം ആക്രമിക്കപ്പെട്ട നടിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നു. ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ച ചില വാക്കുകളിലാണ് ആക്രമിക്കപ്പെട്ട നടിയോടെന്ന് തോന്നിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളത്. നിന്നെ ഇര മാത്രമാക്കുന്ന കാട്ടുനീതിക്ക് മുമ്പില്‍ നീ തീയായില്ലെങ്കിലും ഒരു തീക്കനലെങ്കിലും ആകുക എന്നാണ് സിദ്ദീഖിന്റെ വാക്കുകള്‍. സിദ്ദീഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി പേര്‍ പ്രതികരിച്ചിട്ടുണ്ട്. പലരും സിദ്ദീഖിനെ പരിഹസിക്കുകയാണ്. കഴിഞ്ഞ ദിവസം പോലും ദിലീപിനെ വീട്ടില്‍ ചെന്നു കണ്ട വ്യക്തി ഇങ്ങനെ പ്രതികരിക്കുമ്പോഴുള്ള ആശ്ചര്യവും ചിലര്‍ പങ്കുവച്ചിട്ടുണ്ട്. ഒറ്റ രാത്രി കൊണ്ട് എന്താണ് സിദ്ദീഖിന് സംഭവിച്ചതെന്നാണ് പലരും ചോദിച്ചത്.
നടിക്ക് പിന്തുണ പ്രഖ്യാപിച്ച് സിനിമാ മേഖലയില്‍ നിന്ന് നിരവധി പേര്‍ നേരത്തെ രംഗത്തുവന്നിരുന്നു. എന്നാല്‍ അവര്‍ ഓരോരുത്തരും ദിലീപ് പുറത്തിറങ്ങിയ സാഹചര്യത്തില്‍ നിലപാടില്‍ മയംവരുത്തി.

‘പെണ്ണേ ആ കണ്ണുകള്‍ ജ്വലിക്കട്ടെ. നിന്നെ ഇര മാത്രമാക്കുന്ന കാട്ടു നീതിക്ക് മുന്നില്‍ നീ തീയായില്ലെങ്കിലും ഒരു തീക്കനലെങ്കിലുമാവുക. വേട്ടയാടാന്‍ മാത്രമറിയാവുന്ന കാട്ടാളന്മാരെ ജീവിതാവസനം വരെ പൊള്ളിക്കുന്ന തീക്കനല്‍’ എന്നാണ് കുറിപ്പ്.

0Shares