പെട്രോള്‍ പമ്പുകളില്‍ വിലവിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം; പുതിയ നിയമവുമായി സൗദി

  • Post category:news
  • Reading time:1 min read
You are currently viewing പെട്രോള്‍ പമ്പുകളില്‍ വിലവിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം; പുതിയ നിയമവുമായി സൗദി

റിയാദ് : ഇനിമുതല്‍ സൗദിയിലെ പെട്രോള്‍ പമ്പുകളില്‍ വിലവിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന് തദ്ദേശ ഭരണ മന്ത്രാലയം. 91, 95 എന്നിങ്ങിനെയുള്ള രണ്ടിനം പെട്രോളിന്‍റെ വില പമ്പുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണമെന്നാണ് നിര്‍ദേശം. നഗരത്തിന്‍റെ അകത്തും പുറത്തുമുള്ള പെട്രോള്‍ പമ്പുകള്‍ക്ക് നിയമം ബാധകമാണെന്നും മന്ത്രാലയം സര്‍ക്കുലറിലൂടെ അറിയിച്ചു.

പ്രാദേശികമായുള്ള മുനിസിപ്പാലിറ്റികളെയെല്ലാം ഇക്കാര്യം തദ്ദേശ വകുപ്പ് അറിയിച്ചു. ഇന്ധന വിലയില്‍ മാറ്റം വരുന്നത് ഉടന്‍ പ്രദര്‍ശിപ്പിക്കാവുന്ന രീതിയില്‍ ഇലക്ട്രോണിക് ബോര്‍ഡുകള്‍ തന്നെ സ്ഥാപിക്കണം. സൗദിയിലെ പെട്രോള്‍ വില അന്താരാഷ്ട്ര വിപണിയുമായി യോജിക്കുന്ന രീതിയില്‍ പുനഃപരിശോധിക്കുമെന്നും ഏറ്റക്കുറച്ചിലുകള്‍ വരുത്തുമെന്നും ഊര്‍ജ്ജ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

0Shares