ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ച് എണ്ണ കമ്പനികള്‍. പെട്രോളിന് 3.77 രൂപയും ഡീസലിന്2.91 രൂപയുമാണ് കുറവ് വരുത്താന്‍ എണ്ണ കമ്പനികള്‍ തീരുമാനിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് വന്‍ വിലയിടിവുണ്ടായതാണ് പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവുണ്ടാകാന്‍ കാരണമായത്. ഇന്ധന വില പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായി രണ്ടാഴ്ച്ച കൂടുമ്പോള്‍ നടക്കുന്ന പെട്രോളിയം കമ്പനികളുടെ യോഗത്തിലാണ് വില കുറയ്ക്കാനുള്ള തീരുമാനമായത്.
