പൂനെ: ധോണി ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് വിരാട് കോഹ്ലി നയിക്കുന്ന ആദ്യ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ പൂനെയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒരോവറില്‍ 7 റണ്‍സ് എന്ന ശരാശരിയില്‍ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ട്ത്തില്‍ 350 റണ്‍സ് അടിച്ചു കൂട്ടി. ജാസണ്‍ റോയി (61 ബോളില്‍ 73 റണ്‍സ്), ജോയി റൂട്ട്‌സ് (95 ബോളില്‍ 78 റണ്‍സ്), ബെന്‍ സ്‌റ്റോക്ക് (40 ബോളില്‍ 62 റണ്‍സ്) എന്നിവരുടെ (അര്‍ധ സെഞ്ച്വറി) ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ടിന് 7 വിക്കറ്റിന് 350 എന്ന കൂറ്റന്‍ സ്‌കോറില്‍ എത്താന്‍ സഹായിച്ചത്. നേരത്തെ ഉമേഷ് യാദവിന്റെ പന്തില്‍ ജാസണ്‍ റോയി എല്‍.ബി.ഡബ്ല്യുവില്‍ നിന്ന് അതി ജീവിച്ചിരുന്നു. ഹാര്‍ദിക് പാണ്ഡ്യയും ബുംറയും 2 വിക്കറ്റ് വീതവും ശേഷിച്ച ഓരോ വിക്കറ്റുകള്‍ ഉമേഷ് യാദവും രവീന്ദ്ര ജഡേജയും പങ്കു വച്ചു.


