പുരസ്‌കാര തിളക്കത്തിൽ മലയാള സിനിമ ദേശീയ ശ്രദ്ധയില്‍ വീണ്ടും എത്തുമ്പോള്‍; ഇക്കുറി സ്വന്തമാക്കിയത് ഏഴു ദേശീയ പുരസ്ക്കാരങ്ങള്‍

  • Post category:news
  • Reading time:1 min read
You are currently viewing പുരസ്‌കാര തിളക്കത്തിൽ മലയാള സിനിമ ദേശീയ ശ്രദ്ധയില്‍ വീണ്ടും എത്തുമ്പോള്‍; ഇക്കുറി സ്വന്തമാക്കിയത് ഏഴു ദേശീയ പുരസ്ക്കാരങ്ങള്‍

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഏഴ് അവാർഡുകൾ മലയാളത്തിന്. ഒരു കാലത്ത് ദേശീയ തലത്തി നിറഞ്ഞു നിന്ന മലയാള സിനിമകള്‍ വലിയ ഇടവേളയ്ക്ക് ശേഷം പുരസ്ക്കാര വേദികളില്‍ ശ്രദ്ധിക്കപ്പെടുകയാണ്. കഴിഞ്ഞ വര്‍ഷമാണ്‌ മലയാളത്തിലെ യുവനിര ഒരുക്കിയ ചിത്രങ്ങള്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.

ഇക്കുറി ജോസഫ് സിനിമയിലൂടെ മികച്ച അഭിനയം കാഴ്ചവെച്ച ജോജു ജോർജിനും സുഡാനി ഫ്രം നൈജീരിയയിൽ ഉമ്മയുടെ കഥാപാത്രം അവിസ്മരണീയമാക്കിയ നടി സാവിത്രി ശ്രീധരനും ജൂറിയുടെ പ്രത്യേക പരാമർശം. മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള പുരസ്കാരം കമ്മാര സംഭവം എന്ന ചിത്രത്തിലൂടെ ബംഗ്ലാൻ നേടി. അന്തരിച്ച എം.ജെ.രാധാകൃഷ്ണനാണ് മികച്ച ഛായാഗ്രഹകനുള്ള അവാർഡ്. ഓളാണ് രാധാകൃഷ്ണനെ അവാർഡിന് അർഹനാക്കിയത്.

സിനിമയുമായി ബന്ധപ്പെട്ട മികച്ച പുസ്തകത്തിനുള്ള പുരസ്കാരം എസ്. ജയചന്ദ്രൻ നായർ സ്വന്തമാക്കി. മികച്ച നിരൂപക പുരസ്കാരം ബ്ലെയിസ് ജോണി സ്വന്തമാക്കി. സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയാണ് മികച്ച മലയാള ചിത്രം. മലയാളി നടി ശ്രുതി ഹരിഹരൻ പ്രത്യേക പരാമർശം സ്വന്തമാക്കി. മലയാളി നടിയായ കീർത്തി സുരേഷ് തെലുങ്ക് ചിത്രമായ മഹാനടിയിലെ അഭിനയത്തിലൂടെ മികച്ച നടിയായി.

0Shares