പുതുവർഷം ആഘോഷിക്കാൻ മദ്യപിച്ചു വാഹനം ഓടിച്ചാൽ പണികിട്ടും; കൊച്ചിയില്‍ ഡ്രൈവർമാർക്കായി പോലീസ് ഒരുക്കിയ കെണി എന്തെന്ന് അറിയേണ്ടേ?

  • Post category:news
  • Reading time:1 min read
You are currently viewing പുതുവർഷം ആഘോഷിക്കാൻ മദ്യപിച്ചു വാഹനം ഓടിച്ചാൽ പണികിട്ടും; കൊച്ചിയില്‍ ഡ്രൈവർമാർക്കായി പോലീസ് ഒരുക്കിയ കെണി എന്തെന്ന് അറിയേണ്ടേ?

കൊച്ചി: പുതുവർഷം ആഘോഷിക്കാൻ ഇറങ്ങുന്നവർ എന്തായാലും ഒരു തുള്ളി മദ്യം എങ്കിലും അകത്താക്കും എന്നത് ഉറപ്പാണ്. ഈ ഉറപ്പാണ് പോലീസിന്റെ ആത്മവിശ്വാസവും. പുതുവര്‍ഷ ദിനത്തോടനുബന്ധിച്ച് കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാനൊരുങ്ങി പോലീസ്.


ഡിസംബര്‍ 31, ജനുവരി 1 തീയതികളില്‍ മദ്യപിച്ച് വാഹനം ഓടിച്ച് പിടിയിലായാലാണ് ലൈസന്‍സ് റദ്ദ് ചെയ്യുന്നത്. പോലീസും ആര്‍.ടി.ഒയും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഇതിനായി 3000 പോലീസുകാരെ നിയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ പുതുവര്‍ഷ ദിനത്തില്‍ മദ്യപിച്ച് വാഹനമോടിച്ചവരുടെ എണ്ണം കൊച്ചിയില്‍ കൂടുതലായിരുന്നു, അതിനാലാണ് ഇത്തരത്തിലൊരു പരിശോധന നടത്തുന്നതിന് പോലീസ് തീരുമാനിച്ചത്.

0Shares