പുതുവല്‍സരാഘോഷ മദ്യകടത്ത് പിടികൂടാനിറങ്ങിയ പോലിസിനു മുന്നില്‍ കുടുങ്ങിയത് കഞ്ചാവും അനധികൃത പണവും; ഒന്‍പതുകിലോ കഞ്ചാവുമായി ബസ് ജീവനക്കാരടക്കം നാലുപേര്‍ പിടിയിലായി

  • Post category:news
  • Reading time:1 min read
You are currently viewing പുതുവല്‍സരാഘോഷ മദ്യകടത്ത് പിടികൂടാനിറങ്ങിയ പോലിസിനു മുന്നില്‍ കുടുങ്ങിയത് കഞ്ചാവും അനധികൃത പണവും; ഒന്‍പതുകിലോ കഞ്ചാവുമായി ബസ് ജീവനക്കാരടക്കം നാലുപേര്‍ പിടിയിലായി

ഇരിട്ടി: ഇരിട്ടിയില്‍ ബസുകളില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒന്‍പത് ലക്ഷം രൂപയും ഒന്‍പത് കിലോഗ്രാം കഞ്ചാവും പിടികൂടി. ബംഗലൂരുവില്‍ നിന്ന് കേരളത്തിലേക്ക് രേഖകളില്ലാതെ കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തിയ ഒന്‍പതര ലക്ഷം രൂപയുമായി പെരളശേരി സ്വദേശിയായ യുവാവിനെ ഇരിട്ടി ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തിലും സംഘവുമാണ് പിടികൂടിയത്. മറ്റൊരു സ്വകാര്യ ബസില്‍ കടത്തിയ ഒന്‍പതു കിലോഗ്രാം കഞ്ചാവുമായി നാലു പ്രതികളെയും പിടികൂടി. ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങളുടെ മറവില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള മദ്യക്കടത്തുള്‍പ്പെടെ തടയുന്നതിന്റെ ഭാഗമായാണ് ഇരിട്ടി പൊലീസ് നേതൃത്വത്തില്‍ കേരള അതിര്‍ത്തിയായ കൂട്ടുപുഴയില്‍ വാഹന പരിശോധന നടത്തിയത്.ഇതിനിടേയാണ് തിങ്കളാഴ്ച രാത്രി പണവും കഞ്ചാവും പിടികൂടിയത്. ബംഗലൂരുവില്‍ നിന്നും ഇരിട്ടി വഴി പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കല്‍പ്പക ടൂറിസ്റ്റ് ബസ്സില്‍ ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് ഒന്‍പതു കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. യാത്രക്കാരായ നാലു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കസ്റ്റഡിയിലായവരില്‍ ബസ്സ് ജീവനക്കാരുമുണ്ട്.

0Shares