പിണറായിക്കെതിരെ കൊലവിളി നടത്തിയ മുന്‍ ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍.

  • Post category:news
  • Reading time:1 min read
You are currently viewing പിണറായിക്കെതിരെ കൊലവിളി നടത്തിയ മുന്‍ ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍.


ഭോപ്പാല്‍: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച മധ്യപ്രദേശിലെ മുന്‍ ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍. കുന്ദന്‍ ചന്ദ്രാവത്താണ് പോലീസിന്റെ പിടിയിലായത്. ഉജ്ജയിനില്‍ വച്ചായിരുന്നു അറസ്റ്റ്. മാര്‍ച്ച് മൂന്നിനായിരുന്നു ചന്ദ്രാവത്തിന്റെ വിവാദ പ്രസംഗം. ഉജ്ജയിനി ശഹീദ് പാര്‍ക്കില്‍ നടന്ന ചടങ്ങിലാണ് ചന്ദ്രാവത്ത് പിണറായിക്കെതിരേ രൂക്ഷ വിമര്‍ശനം നടത്തിയത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്ന പാര്‍ട്ടിയുടെ തലപ്പത്തുള്ള നേതാവായ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികമായി നല്‍കും. ഇതിനായി സ്വന്തം വസ്തു വേണമെങ്കില്‍ വില്‍ക്കും.

ബി.ജെ.പി, ആര്‍.എസ്.എസ് അനുഭാവികളായ മുന്നൂറോളം പേരെയാണ് കേരളത്തില്‍ സിപിഎംകാര്‍ പലകാലങ്ങളായി കൊലപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ എല്ലാം പ്രതികാരമായി ഭാരതമാതാവിനുള്ള രക്തഹാരമായി മൂന്നു ലക്ഷം തലകള്‍ എടുക്കുമെന്ന് അദ്ദേഹം കമ്മ്യൂണിസ്റ്റുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പ്രസംഗം വന്‍ വിവാദമാവുകയും വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് ചന്ദ്രാവത്ത് തന്റെ പരാമര്‍ശം പിന്നീട് പിന്‍വലിക്കുകയുമുണ്ടായി. സംഭവത്തെത്തുടര്‍ന്ന് ചന്ദ്രാവത്തിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. പ്രശ്‌നം രാജ്യവ്യാപകമായി അലയൊലി സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് കുന്ദന്‍ ചന്ദ്രാവത്തിനെതിരെ പോലീസ് നടപടി കൈക്കൊണ്ടത്.

 

0Shares