പിണറായി വിജയൻ മൂക്കുകുത്തി; കെ. എം ഷാജഹാൻ

  • Post category:news
  • Reading time:1 min read
You are currently viewing പിണറായി വിജയൻ മൂക്കുകുത്തി; കെ. എം ഷാജഹാൻ


തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചുകൊണ്ട് ആക്ടിവിസ്റ്റും വി. എസിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയും ആയിരുന്ന കെ. എം. ഷാജഹാൻ എഴുതിയ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. സംസ്ഥാന പോലീസിൽ നടന്ന അഴിച്ചുപണിയെതുടർന്നാണ് വിമർശനം എഴുതപ്പെട്ടിട്ടുള്ളത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

പിണറായി വിജയൻ മൂക്കുകുത്തി.
ടോമിൻ തച്ചങ്കരിയെ തീർത്തും അപ്രസക്തമായ ഫയർഫോഴ്സ് മേധാവിയാക്കി സ്ഥലം മാറ്റി.
തന്റെ വിശ്വസ്ത വിനീതവിധേയനായി സംസ്ഥാന പോലീസ ആസ്ഥാനത്ത് പിണറായി വിജയൻ നിയമിച്ച ടോമിൻ തച്ചങ്കരി, സർവ്വ സൈന്യാധിപനായി അവിടെ വാഴുകയായിരുന്നു. ഫലത്തിൽ ഡി ജി പി യായിരുന്നു ഇയാൾ.
പിണറായി വിജയൻ നേരിട്ടായിരുന്നു ടോമിൻ തച്ചങ്കരിക്ക് നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നത്.
തച്ചങ്കരിയായിരുന്നു പിണറായിയുടെ പോലീസിന്റെ മുഖം.

ഹൈക്കോടതിയിൽ പിണറായി സർക്കാർ തച്ചങ്കരിയെ ആവോളം ന്യായീകരിച്ചു;പിന്താങ്ങി.
പക്ഷേ ഹൈക്കോടതിയിൽ വന്ന ഒരു പൊതു താല്പര്യ ഹർജിയാണ് കാര്യങ്ങൾ പിണറായി വിജയനെതിരാക്കിയത്.
ആ ഹർജിയിൽ നിന്ന് ടോമിൻ തച്ചങ്കരിയുടെ യഥാർത്ഥ മുഖം കോടതി മനസ്സിലാക്കി. കോടതിയിൽ വാദം നടന്നപ്പോൾ അതിരൂക്ഷമായിരുന്നു ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട സിവിഷൻ ബഞ്ചിന്റെ പ്രതികരണം.
കോടതിയുടെ ശരീര ഭാഷയെന്തെന്ന് പിണറായി വിജയന് ബോധ്യമായി. അത് കൊണ്ട് തന്നെ കോടതി തച്ചങ്കരിയെ ചവിട്ടിയെറിയും മുമ്പ് വിജയൻ തച്ചങ്കരിയെ മാറ്റി.

അങ്ങനെ പിണറായി വിജയൻ തോറ്റു പിൻവാങ്ങി.
അഹങ്കാരത്തിനേറ്റ തിരിച്ചടി !
പക്ഷേ ഇതിൽ നിന്നൊന്നും പിണറായിവിജയൻ പാഠം പഠിക്കുമെന്ന് കരുതാനാവില്ല.
ഈ അഹങ്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും അധികാരത്തിന്റെയും കയ്യൂക്കിന്റെയും ഭാഷ അദ്ദേഹം തുടർന്ന് കൊണ്ടേയിരിക്കും, ജനങ്ങൾ സടകുടഞ്ഞ് ഉണർന്നെണീറ്റ് അധികാരത്തിൽ നിന്ന് തൂത്തെറിയുന്നത് വരെ!
അതിനായി കാത്തിരിക്കുകയേ നിവൃത്തിയുള്ളു !

0Shares