ഗുരുഗ്രാം: ഭാര്യയുമായുള്ള വഴക്കിനൊടുവില്‍ 25 കാരന് സ്വന്തം മകളെ ക്രൂരമായി ബലാത്സംഗം ചെയ്തു. ഗുരുഗ്രാമിലെ പത്താംസെക്ടറിലുള്ള വീട്ടില്‍ വെച്ചാണ് ഇയാള്‍ കുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച്ചയാണ് സംഭവത്തിന് ആസ്പദമായ പ്രശ്നം നടന്നത്. ഭാര്യയുമായി വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് യുവാവ് ഭാര്യയെ മര്‍ദ്ദിച്ചു. ഇതോടെ ഭാര്യ പിണങ്ങി ബന്ധുവീട്ടിലേക്ക് പോയി. തുടര്‍ന്ന് മദ്യപിച്ച് വീട്ടിലെത്തിയ യുവാവ് ഭാര്യയോടുള്ള പക തീര്‍ക്കാന്‍ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. 
അടുത്ത ദിവസം തിരിച്ചെത്തിയ ഭാര്യ കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകളെയാണ്. ഉടനെ ഇവര്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ പോലീസ് പോക്സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.