
ദുല്‍ഖര്‍ സല്‍മാന്‍റെ ഏറ്റവും പുതിയ ചിത്രം കുറുപ്പിന്‍റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്ത്. സിനിമയില്‍ ദുല്‍ഖര്‍ പുത്തന്‍ മേക്കോവറുമായിട്ടാണ് എത്തുന്നത്. കേരളത്തിലെ പ്രസിദ്ധ പിടികിട്ടാപുള്ളി സുകുമാര കുറുപ്പിന്‍റെ ജീവിതകഥ പറയുന്ന ചിത്രമാണിത്.

ലൊക്കേഷന്‍ ചിത്രങ്ങളും ദുല്‍ഖര്‍ സല്‍മാന്‍ പുറത്തുവിട്ടിട്ടുണ്ട്. സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ഗുജറാത്തിലെ അഹമ്മാദബാദില്‍ നിന്നും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മുടി നീട്ടി വളര്‍ത്തിയും മീശയും ബുള്‍ഗാന്‍ താടിയും വെച്ച് ഇതുവരെ കാണാത്തൊരു ഗെറ്റപ്പിലാണ് ദുല്‍ഖര്‍ സല്‍മാന്‍ കുറുപ്പില്‍ അഭിനയിക്കുന്നത്.
https://www.facebook.com/DQSalmaan/posts/2079281772174290
സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്ത് വിട്ടതല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ഈ ചിത്രം അതിവേഗം പ്രചരിച്ചു. ഇന്ദ്രജിത്ത് ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തലുണ്ട്. ദുല്‍ഖറിന്‍റെ ആദ്യ ചിത്രം സെക്കന്‍ഡ് ഷോയുടെ സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രന്‍.
