പി. ശ്രീരാമകൃഷ്ണന് ഇന്ത്യയിലെ ഏറ്റവും മികച്ച സ്പീക്കര്‍ക്കുള്ള ദേശീയ പുരസ്‌കാരം

  • Post category:news
  • Reading time:1 min read
You are currently viewing പി. ശ്രീരാമകൃഷ്ണന് ഇന്ത്യയിലെ ഏറ്റവും മികച്ച സ്പീക്കര്‍ക്കുള്ള ദേശീയ പുരസ്‌കാരം

രാജ്യത്തെ നിയമസഭകളിലെ സ്പീക്കര്‍മാരില്‍ ഏറ്റവും മികച്ച സ്പീക്കറായി കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. ഭാരതീയ ഛാത്ര സന്‍സദന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനാണ് അദ്ദേഹം അര്‍ഹാനായിരിക്കുന്നത്.

മുന്‍ ലോക്‌സഭാ സ്പീക്കര്‍ ശിവാരാജ് പാട്ടീല്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. അടുത്ത മാസം 20 ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പുരസ്‌കാരം സമ്മാനിക്കും.

0Shares