തിരുവനന്തപുരം: അന്ത്യോദയ എക്‌സ്പ്രസിനു കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കനമെന്നാവശ്യപ്പെട്ട് വി.മുരളീധരന്‍ എം.പി റെയില്‍വെ മന്ത്രി പീയൂഷ് ഗോയലിനു നിവേദനം നല്‍കി. സ്റ്റോപ് അനുവദിക്കേണ്ടത് കാസര്‍കോട് യാത്രക്കാര്‍ക്ക് മാത്രമല്ല കേരളത്തിലെ മറ്റിടങ്ങളിലെ യാത്രക്കാര്‍ക്കും സൗകര്യമാകും. ജില്ലാ കേന്ദ്രമെന്നനിലയ്ക്കും കാസര്‍കോടും കൂടാതെ ആലപ്പുഴയ്ക്കും അന്ത്യോദയ വണ്ടിക്ക് സ്റ്റോപ്പനുവദിക്കണമെന്ന് നിവേദനത്തില്‍ വി.മുരളീധരന്‍ ആവശ്യപ്പെട്ടു. ഈ പാതയില്‍ മാവേലി എക്‌സ്പ്രസിന് 31 സ്റ്റോപ്പുകള്‍ നിലവിലുണ്ട്.
കേവലം ഏഴു സ്റ്റോപുമാത്രമാണ് അന്ത്യോദയയ്ക്ക് ഇപ്പോഴുള്ളത്. 13 മണിക്കൂര്‍ 15 മിനുട്ട് കൊണ്ടാണ് 620 കിലോമീറ്റര്‍ മാവേലി എക്‌സ്പ്രസിനെ പോലെ അന്ത്യോദയയും സഞ്ചരിക്കുന്നത്. അതിനാല്‍ ആലപ്പുഴയ്ക്കും കാസര്‍കോടിനും സ്‌റ്റോപ് അനുവദിക്കേണ്ടത് അത്യാവശ്യമാണെന്ന് മുളീധരന്‍ നിവേദനത്തില്‍ പറയുന്നു.
പി കരുണാകരന്‍ എം.പിക്ക് പിന്നാലെ വി മുളധീധരനും; അന്ത്യോദയ എക്‌സ്പ്രസിനു കാസര്‍കോട് സ്റ്റോപ്പ് വേണമെന്ന് എം.പി