പാസ്റ്റര്‍ക്ക് 706 കാരറ്റ് അപൂര്‍വ്വ വജ്രം ലഭിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing പാസ്റ്റര്‍ക്ക് 706 കാരറ്റ് അപൂര്‍വ്വ വജ്രം ലഭിച്ചു.

ആഫ്രിക്ക: പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ സിയാറ ലിയോണിലെ ഖനിയില്‍ നിന്നും 706 കാരറ്റുള്ള വജ്രം കണ്ടത്തി. ഇമ്മാനുവേല്‍ മോമോ എന്ന പാസ്റ്റര്‍ക്കാണ് ഈ വജ്രം ലഭിച്ചത്. ഇവിടെ സര്‍ക്കാര്‍ അംഗീകാരത്തോടെയാണ് ഖനനം നടത്തുന്നത്. ലോകത്ത് കണ്ടെടുത്തിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പത്താമത്തെ വജ്രക്കല്ലാണിത്. വിലമതിക്കാനാവാത്ത രത്നശേഖരങ്ങള്‍ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന കോനോ മേഖലയില്‍ നിന്നാണ് ഈ രത്നവും ലഭിച്ചിരിക്കുന്നത്. ഇമ്മാനുവേല്‍ മോമോയ്ക്ക് ലഭിച്ച അപൂര്‍വ രത്നം സിയെറ ലിയോണ്‍ പ്രസിഡന്റ് ഏണസ്റ്റ് ബായ് കൊറോമായ്ക്കു കൈമാറി. പ്രസിഡന്റ് ഇമ്മാനുവേല്‍ മോമോയ്ക്ക് തക്കതായ പ്രതിഫലം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

 

വജ്രക്കല്ലിന്റെ മൂല്യം ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. ഏകദേശം 400 കോടിയിലധികം മൂല്യം വരുമെന്നാണു കണക്കാക്കുന്നത്. സര്‍ക്കാര്‍ ലേലത്തിലൂടെയായിരിക്കും ഇതിന്റെ വില്‍പ്പന നടത്തുക. ഇവിടെ രത്നത്തിന്റെ മൂല്യം നിര്‍ണ്ണയിക്കുന്നതും കയറ്റുമതിക്കുള്ള അംഗീകാരം നല്‍കുന്നതും ഗവണ്‍മെന്റാണ്. മുന്‍പ് രത്നക്കടത്ത് രാജ്യത്ത് അഭ്യന്തരയുദ്ധത്തിനു കാരണമായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ നിയമങ്ങളെല്ലാം കര്‍ശനമാണ്. 2015ല്‍ ബോട്സ്വാനയില്‍ നിന്നും 1111 കാരറ്റുള്ള വജ്രക്കല്ല് കണ്ടെത്തിയിരുന്നു.

0Shares