പാലക്കാട് ഉൾവനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി; മൃതദേഹം പുറത്തെത്തിച്ചു; ഇന്‍ക്വസ്​റ്റ്​ നടപടി പൂർത്തിയാക്കിയത് ഒറ്റപ്പാലം ആര്‍.ഡി.ഒയുടെ നേതൃത്വത്തിലുള്ള സംഘം

  • Post category:news
  • Reading time:1 min read
You are currently viewing പാലക്കാട് ഉൾവനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി; മൃതദേഹം പുറത്തെത്തിച്ചു; ഇന്‍ക്വസ്​റ്റ്​ നടപടി പൂർത്തിയാക്കിയത് ഒറ്റപ്പാലം ആര്‍.ഡി.ഒയുടെ നേതൃത്വത്തിലുള്ള സംഘം

പാലക്കാട്: മഞ്ചിക്കണ്ടി ഉൾവനത്തിൽ തണ്ടര്‍ബോള്‍ട്ട് സേനാ അംഗങ്ങളും മാവോവാദികലും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വനത്തിൽ നിന്നും പുറത്തെത്തിച്ചു. ഇന്‍ക്വസ്​റ്റ്​ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്. തുടര്‍ന്ന് തൃശൂരിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. മാവോവാദികളുടെ പക്കല്‍നിന്നും പിടിച്ചെടുത്ത സാധന സാമഗ്രികളും സേനാ അംഗങ്ങൾ പുറത്തെത്തിച്ചതായാണ് വിവരം.തികളാഴ്ച്ച കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടത്താന്‍ ഒറ്റപ്പാലം ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍​ പൊലീസ്- മെഡിക്കല്‍- ഫോറന്‍സിക് സംഘങ്ങള്‍ ചൊവ്വാഴ്​ച രാവിലെ ഉൾകാട്ടിലേക്ക് പുറപ്പെട്ടിരുന്നു. ഈ സംഘമാണ് ഇന്‍ക്വസ്​റ്റ്​ നടപടികൾ പൂർത്തിയാക്കിയത്. എന്നാല്‍ ചെവ്വാഴ്ച്ചയും മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നും വെടിവെപ്പുണ്ടായി. വെടിയൊച്ച കേട്ടതോടെ ഇന്‍ക്വസ്​റ്റ്​ നടപടിയും കുറച്ചു സമയത്തേക്ക് നിര്‍ത്തിവെക്കേണ്ടി വന്നു. ചെവ്വാഴ്ച്ച ഒരാൾ കൂടി കൊല്ലപ്പെട്ടതായാണ് വിവരം. നാലു മാവോവാദികളാണ് കൊല്ലപ്പെട്ടത്. ഭവനി ദളത്തിലെ പ്രമുഖ നേതാവായ കര്‍ണാടക സ്വദേശി മണിവാസകനടക്കം ഈ കുട്ടത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്​ച രാവിലെ നടന്ന ഏറ്റുമുട്ടലില്‍ കര്‍ണാടക ചിക്കമംഗളുരു സ്വദേശികളായ സുരേഷ്​​, ശ്രീമതി, തമിഴ്​നാട്​ സ്വദേശി കാര്‍ത്തിക്ക്​ എന്നിവരാണ് കൊല്ലപ്പെട്ടത്.

0Shares