പാറശാലയില്‍ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി: യുവാവിന്റെ മാതാപിതാക്കളടക്കമുള്ള കുടുംബക്കാരെ കാണാതായതില്‍ ദുരൂഹത.

  • Post category:news
  • Reading time:1 min read
You are currently viewing പാറശാലയില്‍ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി: യുവാവിന്റെ മാതാപിതാക്കളടക്കമുള്ള കുടുംബക്കാരെ കാണാതായതില്‍ ദുരൂഹത.

തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയില്‍ യുവാവിനെ വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാറശാല കൊടവിളാകം വീട്ടില്‍ ശ്രീധരന്‍- സരസ്വതി ദമ്പതികളുടെ മകന്‍ സന്തോഷിനെയാണ് (25) വീട്ടിനുള്ളില്‍ ദേഹമാസകലം വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഞ്ചാവിനും ലഹരിക്കും അടിമയായ സന്തോഷ് സ്ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു.

ഇന്നലെ രാത്രിയും വീട്ടില്‍ നിന്ന് വഴക്കിന്റെ ശബ്ദം കേട്ടതായും അയല്‍വാസികള്‍ പോലീസിനെ അറിയിച്ചിരുന്നു. സന്തോഷിന്റെ പിതാവ് ശ്രീധരന്‍ ഉള്‍പ്പെടെയുള്ള കുടുംബാഗംങ്ങളെ രാവിലെ മുതല്‍ കാണാതായിരിക്കുകയാണ്. ഇവര്‍ക്കായുള്ള തെരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

0Shares